ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി ശത്രുക്കൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി പ്രതിരോധ സേന വിജയകരമായി തടഞ്ഞു നശിപ്പിച്ചു. പ്രതിരോധ മന്ത്രാലയ വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

അൽ-ഖർജ് മേഖലയിൽ രണ്ട് ഡ്രോണുകൾ തകർത്തതിന് പിന്നാലെയാണ് മിസൈൽ ആക്രമണശ്രമവും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെ യും ലക്ഷ്യം വെച്ചെത്തിയ മിസൈലിനെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപേ വ്യോമ പ്രതിരോധ സംവിധാനം (Air Defense System) തകർക്കുകയായിരുന്നു.
സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾക്കും സാധാരണക്കാർക്കും നേരെ നടക്കുന്ന ഇത്തരം ഹീനമായ നീക്കങ്ങളെ രാജ്യം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷാ അതിരുകൾ ലംഘിക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും നേരിടാൻ പ്രതിരോധ മന്ത്രാലയം പൂർണ്ണ സജ്ജമാണെന്ന് വക്താവ് വ്യക്തമാക്കി.
