ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കെ.എം.സി.സി. ആലപ്പുഴ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സുലൈയിലെ അൽ ബലദി ഇസ്തറാഹയിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദിലെ വിവിധ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് റമദാൻ സന്ദേശം നൽകി.
ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജയൻ കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യൻ മീഡിയ ജനറൽ സെക്രട്ടറി), ഫോര്‍ക വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്ങള്‍ ഷിബു. ഉസ്മാൻ (റിംഫ് ചീഫ് കോർഡിനേറ്റർ), ,, ഷൈജു നമ്പലശ്ശേരി, ഇസ്ഹാക് (കൃപ പ്രസിഡന്റ്), സുരേഷ് ശങ്കർ ഷബീർ വരിക്കപ്പള്ളി (OICC പ്രതിനിധി)
ഇഫ്താർ സംഗമത്തിന്റെ വിജയത്തിനായി കെ.എം.സി.സി. ആലപ്പുഴ ജില്ലാ പ്രവർത്തകരായ റക്കീബ് ആലപ്പുഴ, ആദിൽ അരൂർ, യൂനുസ് അരൂർ, മാഹിൻ മാന്നാർ, ജലീൽ ആലപ്പുഴ, റഫീഖ് തകഴി, മുനീർ, അൻസാർ താമരക്കുളം എന്നിവർ നേതൃത്വം നൽകി.
