സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി സമൂഹത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്


റിയാദ്: സൗദി അറേബ്യയിലെ ഔദ്യോഗിക സേവന കാലാവധി വിജയകരമായി പൂർത്തിയാക്കി ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് പ്രവാസി ഇന്ത്യൻ സമൂഹം ഊഷ്മളമായ യാത്രയയപ്പ് നൽകി. ഓൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ റിയാദ് ഒലയയിലെ ഹോളിഡേ ഇൻ അൽ ഖസർ ഹോട്ടലിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പ്രൗഢോജ്ജ്വലമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്.


വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ പ്രവാസി സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധി കളും ചടങ്ങിൽ പങ്കാളികളാവുകയും അംബാസ ഡറെ ആദരിക്കുകയും ചെയ്തു.


യാത്രയയപ്പിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് അംബാ സഡർ ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. താൻ രാജ്യത്തിന് നൽകിയ സമർ പ്പിത സേവനങ്ങളെ അർഹമായ രീതിയിൽ സ്വീകരിച്ച പ്രവാസി സമൂഹത്തോട് അദ്ദേഹം കൃതജ്ഞത അറിയിച്ചു. സൗദിയിലെ ഇന്ത്യൻ സമൂഹത്തിെൻറ സന്നദ്ധസേവന മനോഭാവത്തെയും ഇന്ത്യൻ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി അവർ നടത്തുന്ന നിരന്തര ശ്രമങ്ങളെയും അദ്ദേഹം ഏറെ പ്രശംസിച്ചു.


ഇന്ത്യ-സൗദി അറേബ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കു ന്നതിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവനകൾ വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഇരുരാജ്യ ങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിൽ ഇന്ത്യൻ ബിസിനസ്സ് സമൂഹം വഹിക്കുന്ന സുപ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി.


വരും നാളുകളിലും തികഞ്ഞ പ്രതിബദ്ധതയോടും സമർപ്പണത്തോടും കൂടി പ്രവാസി സമൂഹത്തിനായി ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ കൂടുതൽ ശക്തമായി തുടരുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ചടങ്ങിൽ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, സ്റ്റീയറിങ് കമ്മിറ്റിയംഗ ങ്ങളായ ശിഹാബ് കൊട്ടുകാട്, നിയാസ് അഹമ്മദ്, മിസ്ബാഹുൽ ആരിഫീൻ, കെ.എം. കനകലാൽ, മുഹമ്മദ് മുബീൻ, റെവേൽ ആൻറണി, മുഹമ്മദ് ജബ്ബാർ, ഗുലാം ഖാൻ, സന്തോഷ് ഷെട്ടി, അൻവർ ഖുർഷിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


കൺവീനർ മുഹമ്മദ് സൈഗം ഖാൻ സ്വാഗതവും അബ്ദുൽ അഹദ് സിദ്ദീഖി നന്ദിയും രേഖപ്പെടുത്തി. ഇനാമുള്ള ബേയ്ഗ് പരിപാടിയുടെ അവതാരകനായി രുന്നു. അംബാസഡറെ ആദരിക്കുന്നതിനായി വിവിധ വ്യക്തികളെയും സംഘടനാ പ്രതിനിധികളെയും അഹമ്മദ് ഇംതിയാസ്, സലീം മാഹി എന്നിവർ വേദിയി ലേക്ക് ക്ഷണിച്ചു. വിഭവസമൃദ്ധമായ അത്താഴ വിരു ന്നോടെയാണ് യാത്രയയപ്പ് പരിപാടികൾ സമാപിച്ചത്


Read Previous

‘റാമിനും റഹിമിനും റോബിനും തുല്യ അവകാശങ്ങള്‍’ ; ഏകീകൃത സിവില്‍ കോഡ് ബില്ലിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

Read Next

സ്പാനിഷ് താരങ്ങളെ തല്ലി പരേഡസും മൊളീനയും; തോൽവിക്ക് പിന്നാലെ പൊരി‍ഞ്ഞ അടി!

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »