റിയാദിൽ പ്രമുഖ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് ആഗസ്​റ്റ്​ 14-ന്


റിയാദ്: ഹൃദ്രോഗങ്ങളെ തുടക്കത്തിലേ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സമൂഹത്തിൽ അവബോധം വളർത്തുക ലക്ഷ്യമിട്ട്, റിയാദ് മെഡിക്കൽ വേൾഡ് പോളിക്ലിനിക്ക് പ്രമുഖ ഇന്ത്യൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ സൗജന്യ മെഗാ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ആഗസ്​റ്റ്​ 14-ന് രാവിലെ 8 മുതൽ ഉച്ചക്ക് 3 വരെ റിയാദ് മലസിലെ ജരീർ സ്ട്രീറ്റിലുള്ള മെഡിക്കൽ വേൾഡ് പോളിക്ലിനിക്കിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ ഹൃദയാരോഗ്യം പരിശോധിക്കേണ്ടതി​െൻറ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഈ ക്യാമ്പ് പൂർണമായും സൗജന്യമായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാരുമടക്കം എല്ലാ പൊതുജനങ്ങൾക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

യോഗ്യരായ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്. ബി.എം.ഐ, രക്തസമ്മർദ്ദ പരിശോധന, റാൻഡം ബ്ലഡ് ഷുഗർ, ട്രൈഗ്ലിസറൈഡ്സ്, ടോട്ടൽ കൊളസ്ട്രോൾ, സിറം യൂറിക് ആസിഡ്, കണ്ണ് പരിശോധന, ദന്ത പരിശോധന എന്നിവയ്‌ക്കൊപ്പം ജനറൽ പ്രാക്ടീഷണറുടെ കൺസൾട്ടേഷനും ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗ പാരമ്പര്യം എന്നിവയുള്ളവരും മുതിർന്നവരും ഉൾപ്പെടെയുള്ള എല്ലാ പൊതുജനങ്ങളും ഈ സൗജന്യ ആരോഗ്യ സേവനം പരമാവധി പ്രയോജനപ്പെ ടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഹൃദ്രോഗങ്ങളെ കൃത്യമായ പരിശോധനയിലൂടെയും സമയബന്ധിതമായ വൈദ്യനിർദ്ദേശങ്ങളിലൂടെയും ചെറുക്കാൻ സാധിക്കുമെന്ന് വാർത്താസമ്മേള നത്തിൽ പ​ങ്കെടുത്ത ആരോഗ്യപ്രവർത്തകർ കൂട്ടിച്ചേർത്തു.

നോൺ റെസിഡൻഷ്യൽ തമിഴ് ഇന്ത്യാ അസോസിയേഷൻ (എൻ.ആർ.ടി.ഐ.എ), റിയാദ്​ ഇന്ത്യൻ അസോസിയേഷൻ (റിയ), ഇന്ത്യൻസ്​ വെൽഫെയർ ഫോറം (ഐ.ഡബ്ല്യു.എഫ്​), സൗദി അറേബ്യ തമിഴ്​നാട്​ സ്​പോർട്​സ്​ അസോസിയേഷൻ (സാറ്റ്​സഅ), യൂനിവേഴ്​സൽ തമിൽസ്​ വെൽഫെയർ അസോസിയേഷൻ (യു.ടി.ഡബ്ല്യു.എ) എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ക്ലിനിക്കി​െൻറയും വിവിധ സംഘടനകളുടെയും പ്രതിനിധികളായ ഡോ. സന്തോഷ്​ പ്രേം വിൻഫ്രഡ്​, അയ്യപ്പാടി സക്കീർ ഹുസൈൻ, ജനാർദ്ധനൻ, അരുൺകുമാർ, വിവേക്​ രാജേന്ദ്രൻ, നൂർ മുഹമ്മദ്​, സാദിഖ്​ ബാഷ, ഷാഹുൽ ഹമീദ്​, പ്രിൻസ്​ പാണ്ഡിയൻ, സെയ്യിദ്​ മരിക്കാർ, ഡോ. വലീദ്​ അൽ അഹമ്മദ്​, ഡോ. ബാസിം അൽവാദ്​, യാസിർ ആദിൽ, മുഹമ്മദ്​ അബ്​ദുല്ലത്തീഫ്​ ഇബ്രാഹിം എന്നിവർ പ​ങ്കെടുത്തു.


Read Previous

വിജേഷ് ആരേഴിക്ക് കേളിയുടെ യാത്രയയപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »