Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദിൽ ആരംഭിച്ച നാലു ദിവസത്തെ ലീപ് സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നത് 45 അംഗ പ്രതിനിധി സംഘം.


റിയാദിൽ ആരംഭിച്ച നാലു ദിവസത്തെ ലീപ് സമ്മേളനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കുന്നത് 45 അംഗ പ്രതിനിധി സംഘം. നാസ്‌കോം, ഇലക്ട്രോണിക്സ് ആന്റ് സോഫ്റ്റ്വെയർ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ഇ.എസ്.സി), കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നിന്നുള്ള ഐ.ടി കമ്പനികളുടെ 45 അംഗ പ്രതിനിധി സംഘമാണ് ലീപിലെത്തിയത്.

ഇൻഫർമേഷൻ ടെക്‌നിക്കൽ മേഖലയിലെ സ്റ്റാർട്ടപ്പുകളും എസ്.എം.ഇകളും ഉൾപ്പെടെ യുള്ള കമ്പനികളാണ് എത്തിയത്. ഫെഡറേഷനിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേമ്പേഴ്സ് സെക്രട്ടറി ജനറൽ ഹുസൈൻ എ. അലബ്ദുൽഖാദറും സഹ-അധ്യക്ഷനായി.

സൗദി ഇന്ത്യാ ബിസിനസ് കൗൺസിലിന്റെയും നിരവധി സൗദി കമ്പനികളുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. നാസ്‌കോം വൈസ് പ്രസിഡന്റ് ശിവേന്ദ്ര സിംഗ്, ഇ.എസ്.സി ഇന്ത്യ ചെയർമാൻ സന്ദീപ് നരുല, സി.ഐ.ഐ എഫ്.ബി.എൻ ഇന്ത്യ ഡയറക്ടർ ചാക്കോ ചെറിയാൻ, രാം പ്രസാദ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, എംബസി കൊമേഴ്സ്യൽ വിഭാഗം മേധാവി റിതു യാദവ് എന്നിവരും പങ്കെടുത്തു.

നാസ്‌കോമും ഇ.എസ്.സിയും ചേർന്ന് സ്ഥാപിച്ച ഇന്ത്യൻ പവലിയനുകൾ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത ഇന്ത്യൻ കമ്പനികളുമായും അംബാസഡർ ആശയവിനിമയം നടത്തി. നാസ്‌കോം കമ്പനികൾ കോൺഫറൻസ് ഏരിയയുടെ സ്റ്റാർട്ട്-അപ്പ് സോണിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്.

സൗദി അറേബ്യയിൽ, വിഷൻ 2030-ന്റെ പ്രധാന സഹായികളിൽ ഒന്നാണ് ഐ.സി.ടി മേഖല. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിൽ ഐ.ടി ബിസിനസ്സിന് വലിയ സാധ്യതകളുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹയാണ് സൗദിയിൽ 900 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താനുള്ള ലോകത്തെ മുൻനിര സാങ്കേതിക കമ്പനികളുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

മൈക്രോസോഫ്റ്റ് കമ്പനി 2.1 ബില്യൺ ഡോളറും ഒറാക്കിൾ കമ്പനി 1.5 ബില്യൺ ഡോളറും ഹൂവാവി കമ്പനി 40 കോടി ഡോളറും സൗദി അറാംകൊയും സൂം കമ്പനിയും ചേർന്ന് 43.4 കോടി ഡോളറും മറ്റു ആഗോള കമ്പനികളും സൗദി കമ്പനി കളും 4.5 ബില്യൺ ഡോളറും സൗദിയിൽ ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ മേഖലകളിൽ അടക്കം നിക്ഷേപങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

​മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും ആദ്യ മെറ്റാവേഴ്‌സ് അക്കാഡമി റിയാദിൽ തുറക്കുന്നതായി മെറ്റ കമ്പനി അറിയിച്ചു. മൾട്ടി-കണ്ടന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘ഹെക്ടാർ’ വിയോ ടെക്‌നോളജി കമ്പനിയും ക്യാമൽ ലാബും പുറത്തിറക്കി. മെനാ കമ്മ്യൂണിക്കേഷൻസ് കമ്പനിയും എസ്.ടി.സിയും ചേർന്ന് ബീം ആപ്പും പുറത്തിറക്കി.

തൽക്ഷണ സന്ദേശമയക്കൽ, ഉയർന്ന നിലവാരമുള്ള വോയ്‌സ്-വീഡിയോ കോളുകൾ, ബിസിനസ് ഫീച്ചറുകൾ എന്നീ സേവനങ്ങൾ ബീം ആപ്പ് നൽകുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഊർജ മന്ത്രാലയ സേവനങ്ങൾ നൽകുന്ന എനർജി പ്ലാറ്റ്‌ഫോം ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും സമ്മേളനത്തിനിടെ പുറത്തിറക്കി.

സേവനങ്ങൾ സമന്വയിപ്പിക്കാനും വിവര കൈമാറ്റത്തിനും 26 സർക്കാർ വകുപ്പുകളെ പരസ്പരം ബന്ധിപ്പിച്ച ശേഷമാണ് ഊർജ മന്ത്രാലയം പ്ലാറ്റ്‌ഫോം പുറത്തിറക്കിയത്.
പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനുമുള്ള ലൈസ ൻസുകളും പെർമിറ്റുകളും അനുവദിക്കൽ, ഗ്യാസ്പൈ പ്പ്‌ലൈനുകളും ശൃംഖലകളും സ്ഥാപിക്കാനുള്ള അപേക്ഷകൾ സമർപ്പിക്കൽ, മന്ത്രാലയത്തിന് പരാതികൾ നൽകൽ തുടങ്ങി നിരവധി സേവനങ്ങൾ പ്ലാറ്റ്‌ഫോം നൽകുന്നു.

ലോകത്തെങ്ങും നിന്നുള്ള സാങ്കേതിക കമ്പനികളിലെയും ആർട്ടിഫിഷ്യൽ ഇന്റലി ജൻസ്, ഡിജിറ്റൽ പരിവർത്തന മേഖലകളിലെയും 700 ലേറെ സാങ്കേതിക വിദഗ്ധർ സാങ്കേതിക വിദഗ്ധർക്കുള്ള ആഗോള പ്ലാറ്റ്‌ഫോം ആയ രണ്ടാമത് ലീപ് സമ്മേളനത്തിൽ സംസാരിക്കും.

ലോകത്തെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായി കഴിഞ്ഞ വർഷത്തെ ലീപ് സമ്മേളനം റെക്കോർഡ് സ്ഥാപിച്ചിരുന്നു. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സാമ്പത്തികവും സാമൂഹികവുമായ പരിഷ്‌കരണത്തിനുള്ള ഒര ഉപകരണമായി സാങ്കേതികവിദ്യക്ക് ഊന്നൽ നൽകുന്ന സംരംഭങ്ങളുടെ ഒരു പരമ്പരക്ക് സൗദി അറേബ്യ തുടക്കം കുറിച്ചിട്ടുണ്ട്.


Read Previous

യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു

Read Next

പൂച്ചയ്ക്കെന്തു കാരും… കാര്‍ട്ടൂണ്‍ പംക്തി 08-02-2023.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »