Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിലാണ് സിപിഐയുടെ അംഗീകാരം’


ന്യൂഡല്‍ഹി:സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയ ത്തിലാണ് സിപിഐയുടെ അംഗീകാരം.  ജനാധിപത്യത്തിനും മതേതര ത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം എംപി.

സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാവുകയും പ്രാദേശിക പാര്‍ട്ടികളായി മാറുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എഎപി ദേശീയപാര്‍ട്ടി പദവി യ്ക്ക് അര്‍ഹത നേടിയതെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചു

കേരളത്തിലും തമിഴ്‌നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി. നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളാണ് രാജ്യത്തുള്ളത്. ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എഎപി. എന്നിവയാണത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ നാലോ അതില്‍ അധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടു കയോ അല്ലെങ്കില്‍ ലോക്സഭയില്‍ രണ്ട് ശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാ ണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍, അതിന് അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കെല്ലാം പൊതുചിഹ്നം ലഭിക്കില്ല.


Read Previous

ലോക മാതൃമരണങ്ങളിൽ കാല്‍ശതമാനം ഇന്ത്യയില്‍; മോശം ഗർഭകാലപരിചരണം കൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്ന സ്ത്രീകളുടെ എണ്ണവും ഞെട്ടിക്കുന്നത്; കേരളത്തില്‍ അമ്മമാരെ നട തള്ളുന്നുവെന്ന് പി.സതീദേവി; ഇന്ന് മാതൃസുരക്ഷാദിനം. മഹാത്മാഗാന്ധിയുടെ പത്നിയായ കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനത്തിലാണ് ദേശീയ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്.

Read Next

ഇന്ത്യയിലേക്കു വരൂ, മുസ്ലിംകള്‍ക്കു നേരെ അതിക്രമമെന്നു തെളിയിക്കൂ; വെല്ലുവിളിച്ച് ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »