Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ.എം.സി.സി വനിതാ കമ്മിറ്റിയുടെ സി.എച്ച് സെന്റർ ഫണ്ട് കൈമാറി


റിയാദ്: കെ.എം.സി.സി റിയാദ് വനിതാ കമ്മിറ്റിയുടെ സി.എച്ച് സെന്റർ ഫണ്ട് കൈമാറി. ആയിരക്കണക്കിന് രോഗികൾക്ക് ആശാ കേന്ദ്രമായ സി.എച്ച് സെന്ററിനെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന മുസ് ലിം ലീഗ് കമ്മിറ്റിയുടെ നിർദേശ പ്രകാരം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ റമദാനിൽ നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിലേക്ക് കെ.എം.സി.സി വനിതാ കമ്മിറ്റി സ്വരൂപിച്ച രണ്ടു ലക്ഷം രൂപയാണ് കൈമാറിയത്.

സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂരിന് കെ.എം.സി.സി വനിതാ വിംഗ് പ്രസിഡന്റ് റഹ് മത്ത് അഷ്‌റഫ് ധനസഹായം കൈമാറി. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളും മറ്റു ആതുരാലയങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തി ക്കുന്ന സി.എച്ച് സെന്ററുകൾ വലിയ മാതൃകയാണ്. പാവപ്പെട്ട രോഗികൾക്ക് ഡയാലിസിസ്, മരുന്നുകൾ, ഭക്ഷണം, താമസം, ആംബുലൻസ് സേവനം, ഫിസിയോ തെറാപ്പി തുടങ്ങി എല്ലാം സൗകര്യങ്ങളും സൗജന്യമായി വിവിധ സി.എച്ച് സെന്ററുകൾ നൽകി വരുന്നുണ്ട്.

റിയാദ് അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി വനിതാ വിംഗ് ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ, പ്രവർത്തക സമിതി അംഗങ്ങളായ സാറ നിസാർ, തിഫ് ല അനസ്, സബിത മുഹമ്മദലി എന്നിവർ പങ്കെടുത്തു.


Read Previous

ലബ്ബൈക്ക്’ മന്ത്രങ്ങൾ മുഴക്കി തീർഥാടകലക്ഷങ്ങൾ മിനായിലേക്ക് പ്രയാണമാരംഭിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തമ്പുകളുടെ നഗരം മീന ജനസാഗരം; കൊവിഡിന് ശേഷം 20 ലക്ഷത്തിലധികം പേര്‍ ഹജ്ജ് നിര്‍വഹിക്കും, ഹാജിമാര്‍ ജംറകളില്‍ കല്ലെറിയുന്നത് എന്തിന്? കഅ്ബ നിര്‍മിച്ചത് ആര്? എന്താണ് ഹജ്ജ്, അറിയേണ്ടതെല്ലാം.

Read Next

തനിമ ദമാം: ഹജ് വളണ്ടിയർ ടീം പരിശീലനവും യാത്രയയപ്പും സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »