Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാഠം പഠിയ്ക്കട്ടെ; റോഡില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കി; യുട്യൂബറുടെ ജാമ്യാപേക്ഷ തള്ളി


ചെന്നൈ: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാൻഡിൽ കഴിയുന്ന യുട്യൂബറുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ടി.ടി.എഫ്.വാസനെന്ന യുട്യൂബർ ജയിലിൽ തന്നെ തുടരട്ടെയെന്നും തെറ്റു മനസ്സിലാക്കി പാഠം പഠിക്കണമെന്നും അപേക്ഷ തള്ളി ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു.‌

ചെന്നൈ–വെല്ലൂർ ദേശീയപാതയിൽ കഴിഞ്ഞ 17ന് ഇരുചക്ര വാഹനത്തിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസൻ തെറിച്ചു വീണത്. യുട്യൂബിൽ വാസനെ 4.5 ദശലക്ഷം പേർ പിന്തുടരുന്നുവെന്നതിന്റെ പേരിൽ ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു.

അപകടസമയത്ത് വാസൻ ഉപയോഗിച്ചിരുന്നത് 20 ലക്ഷം രൂപയോളം വിലയുള്ള വാഹനവും 2 ലക്ഷം രൂപയുള്ള സ്യൂട്ടുമാണ്.  ഇയാളുടെ അഭ്യാസത്തിൽനിന്ന് മറ്റുള്ളവർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും ജസ്റ്റിസ് സി.വി.കാർത്തികേയൻ പറഞ്ഞു. 

ഇത്തരത്തിലുള്ള വാഹനങ്ങൾ ഉപയോഗിച്ചു ചില യുവാക്കൾ മാല കവർച്ച അടക്കമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ട്. വാസന്റെ പ്രവൃത്തി പിന്തുടർന്ന് മറ്റു യുവാക്കളും ബൈക്കിൽ സാഹസിക പ്രകടനം നടത്തുന്നുവെന്നും ഇതൊരു പാഠമാണെന്നും കോടതി പറഞ്ഞു. വാസന്റെ ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു.


Read Previous

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു, ആറുമരണം; 40 പേര്‍ക്ക് പൊള്ളലേറ്റു- വീഡിയോ

Read Next

ഏ​കീ​കൃ​ത ടൂ​റി​സ്റ്റ് വി​സ: ജി.​സി.​സി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച ചെ​യ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »