Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹമാസ് ആക്രമണത്തിൽ ഇന്ത്യൻ വംശജരായ രണ്ടു വനിതാ സെെനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


ഇസ്രയേലും ഫലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ച് പത്താം ദിവസവും ലോകം ആശങ്കയിലാണ്. നിലവിലെ സാഹചര്യത്തിൽ പോരാട്ടം അതിരൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ യുദ്ധത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സൈനികരും കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുമ്പോൾ രണ്ട് വനിതാ സൈനികരും തെക്കൻ ഇസ്രായേലിൽ ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇസ്രയേലി സൈന്യവും ഇസ്രായേലിലെ ഇന്ത്യൻ സമൂഹവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആജ് തക് റിപ്പോർട്ടു ചെയ്യുന്നു.

ഇരുപത്തിരണ്ടുകാരിയായ ലെഫ്റ്റനൻ്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രാക്കർ എന്നിവർക്കാണ് ഹമാസ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഓർ മോസസ് ഹോം ഫ്രണ്ട് കമാൻഡിലും കിം ഡോക്രാക്കറിനെ ബോർഡർ പൊലീസ് ഓഫീസിലുമാണ് നിയമിച്ചിരുന്നത്. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണം നടക്കുമ്പോൾ ഇരവരും ഡ്യൂട്ടിയിലായിരുന്നു. ഡ്യൂട്ടിക്കിടെയാണ് ഇവരെ മരണം തേടിയെത്തിയതും. ഹമാസു മായുള്ള യുദ്ധത്തിൽ ഇതുവരെ 286 സൈനികരും 51 പോലീസ് ഉദ്യോഗസ്ഥരും മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജരുടെ എണ്ണം ഇനിയും വർദ്ധിച്ചേ ക്കാമെന്നാണ് ഇസ്രയേലിലെ ഇന്ത്യൻ സമൂഹം ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലിലെ നിരവധി ജനങ്ങളെ ഹമാസ് തട്ടിക്കൊണ്ടുപോയിട്ടുണ്ട്, അവരിൽ ചിലരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ഇവരിൽ ഇന്ത്യൻ വംശജർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇസ്രായേലിലെ ഇന്ത്യൻ സമൂഹം വ്യക്തമാക്കുന്നത്. ഇന്ത്യൻ വംശജയായ ഷഹാഫ് ടോക്കർ എന്ന 24കാരി ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഷഹാഫും സുഹൃത്ത് യാനീറും ആക്രമണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഷഹാഫിൻ്റെ മുത്തച്ഛൻ യാക്കോവ് ടോക്കർ 1963 ൽ മുംബൈയിൽ നിന്ന് ഇസ്രായേലി ലേക്ക് എത്തിയ വ്യക്തിയാണ്. തുടർന്ന് ഇസ്രായേലിൽ സ്ഥിര താമസമാക്കുകയായി രുന്നു. ആക്രമണത്തെക്കുറിച്ച് സംസാരിച്ച ഷഹാഫ്, താനും സുഹൃത്ത് യാനീറും ഇപ്പോഴും ഞെട്ടലിലാണെന്നാണ് പറഞ്ഞത്. ഒക്‌ടോബർ ഏഴിന് തൻ്റെ സുഹൃത്ത് യാനീറിനൊപ്പം തെക്കൻ ഇസ്രായേലിൽ നടക്കുന്ന പാർട്ടിക്ക് പോയിരുന്നതായി ഷഹാഫ് പറഞ്ഞു. ആ സമയത്താണ് ഹമാസിൻ്റെ നേതൃത്വത്തിൽ റോക്കറ്റ് ആക്രമണം നടന്നത്.

മിസെെൽ ആക്രമണമാണ് നടക്കുന്നതെന്ന് താൻ യാനീറിനോട് പറഞ്ഞതായി ഷഹാഫ് വ്യക്തമാക്കി. തുടർന്ന് ങ്ങൾ കാറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓടുന്നതിനിടയിൽ കാൽ വഴുതി നിലത്തു വീണു. എല്ലാം കഴിഞ്ഞെന്നു കരുതിയതാണ്. എന്നാൽ ആ സമയം യാനീർ എന്നെ പൊക്കിയെടുത്തു ഓടുകയായിരുന്നു. തുടർന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. യാത്രയ്ക്കിടയിൽ പൊലീസ് ഞങ്ങളോട് വലത്തേക്ക് പോകാൻ പറഞ്ഞുവെങ്കിലും ഞങ്ങൾ ടെൽ അവീവിലേക്ക് പോകുകയായിരുന്നു- ഷഹാഫ് പറഞ്ഞു. 

അപ്പോഴും തങ്ങൾ മരിക്കുമോ ജീവിക്കുമോ എന്നൊന്നും പറയാൻ കഴിയാത്ത സാഹച ര്യമായിരുന്നു എന്നും ഷഹാഫ് വ്യക്തമാക്കി. ഈ സമയത്തൊക്കെ തികഞ്ഞ ആസൂത്ര ണത്തോടെയാണ് ഭീകരർ രക്ഷപ്പെട്ടവരെ കാത്തു നിന്നിരുന്നത്. എട്ട് ഭീകരർ റോഡ് തടഞ്ഞു നിൽക്കുന്നത് ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടയുടൻ ഭീകരർ വെടിയുതിർക്കുക യായിരുന്നു. ഇതിനിടയിൽ യാനീർ കാറിനെ പിന്തിരിപ്പിച്ച് മറുവശത്തേക്ക് ഓടിച്ചു. അവിടെയും ഭീകരർ ഉണ്ടായിരുന്നു. അവരിൽ നിന്നൊക്കെ ഒരുവിധം രക്ഷപ്പെട്ട് ഒരു പെട്രോൾ പമ്പിൽ എത്തി. മൂന്ന് മണിക്കൂർ അവിടെ ഒളിച്ചിരിക്കുകയായിരുന്നു എന്നും ഷഹാഫ് പറഞ്ഞു. അവിടെ ഒളിച്ചിരിക്കാൻ തങ്ങൾക്കൊപ്പം 21 പേർ കൂടി ഉണ്ടായിരു ന്നുവെന്നും അവർ പറഞ്ഞു. പെട്രോൾ പമ്പിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്ര മാണ് ഉണ്ടായിരുന്നത്. അയാളുടെ കെെയിൽ ഒരു തോക്കും- ഷഹാഫ് പറഞ്ഞു നിർത്തി.


Read Previous

ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല’; വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ്, പിന്നാലെ തിരുത്ത് 

Read Next

ഗണേഷിൻ്റെ മന്ത്രിസ്ഥാനം തുലാസിൽ, രണ്ടര വർഷത്തെ കാത്തിരിപ്പ് വെറുതെയാകും? പക്ഷേ ഇത്തവണ എതിർപ്പുമായി എത്തിയിരിക്കുന്നത് സഹോദരി ഉഷയല്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »