Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരളീയം പൂര്‍ണ വിജയം, ജനം നെഞ്ചിലേറ്റി; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി; ക്ഷേമപെൻഷൻ പോലും കിട്ടാതെ ജനം വലയുമ്പോള്‍ സര്‍ക്കാര്‍ ധൂർത്ത്: പ്രതിപക്ഷം


കേരളീയം പരിപാടി പൂര്‍ണവിജയമാണെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റി യെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ നാടിനെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം ഇനിയങ്ങോട്ട് എല്ലാവര്‍ഷവും നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം പരിപാടി സമാപിച്ചു. വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, ധൂർത്താരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടി കളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് ഇന്ന് കൊടിയിറങ്ങിയത്. പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്‌ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയു മ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്ന തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇക്കാര്യങ്ങൾ എടുത്ത് പറഞ്ഞാണ് പ്രതിപക്ഷം പരിപാടിയെ വിമർശിക്കുന്നത്. 27 കോടി കോടി രൂപയോളം ചിലവായെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തിമ കണക്ക് വരമ്പോൾ ഇത് കൂടുമെന്ന് ഉറപ്പാണ്. അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷം ഒരേ സ്വരത്തിൽ ആക്ഷേപിക്കുന്നത്. ആരോപണം ഗവർണർ ഏറ്റെടു ത്തിട്ടും സർക്കാർ കുലുങ്ങിയില്ല.അതേസമയം, കേരളീയം വേദി കൂടിയായ മാനവീയത്ത് നൈറ്റ് ലൈഫ് ആഘോഷത്തിനിടെ കൂട്ടയടിയുണ്ടായതും ചർച്ചയായി. എന്നാൽ ഇതൊന്നും സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ല. അടുത്ത വർഷവും കേരളീയം തുടരാനാണ് സർക്കാർ തീരുമാനം.


Read Previous

കോഴിക്കോട് മാവോയിസ്റ്റ് കസ്റ്റഡിയിൽ; പിടിയിലായത് കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആൾ

Read Next

ചായ കിട്ടിയില്ല’: ശസ്ത്രക്രിയ പാതിവഴിയിൽ ഉപേക്ഷിച്ച് ഡോക്ടർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »