Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം; താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ കൂടി


ഡംബര വാഹനങ്ങള്‍ നിരത്തിലിറക്കുന്നവര്‍ അധികം പണംമുടക്കി നേടുന്ന ഫാന്‍സി നമ്പരുകള്‍ കിട്ടാന്‍ കാലതാമസം. അതിനാല്‍ താത്കാലിക രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ കൂടി. ഇത് സുരക്ഷാപ്രശ്‌നം ഉയര്‍ത്തുന്നതായി മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇഷ്ട സീരിസിലെ നമ്പരിലേക്കെത്താന്‍ സമയമെടുക്കുന്നതാണ് താമസത്തിനു കാരണം.

മുന്‍പ്, താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിച്ചിച്ചശേഷം പിന്നീടാണ് യഥാര്‍ഥ നമ്പര്‍ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ ഷോറൂമില്‍നിന്നു വാഹനം പുറത്തിറക്കുന്നതുതന്നെ യഥാര്‍ഥ രജിസ്‌ട്രേഷന്‍ നമ്പരുമായാണ്. ഫാന്‍സിനമ്പര്‍ കിട്ടാന്‍ വൈകുന്നതിനാല്‍ അത്തരക്കാര്‍ക്ക് വാഹനമിറക്കാനും കഴിയാത്ത അവസ്ഥയാണ്.

ഇഷ്ടനമ്പര്‍ കിട്ടാന്‍ ചിലപ്പോള്‍ മാസങ്ങള്‍ കാത്തിരിക്കണം. അതിനാല്‍, താത്കാലിക നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചു. അതിന് അനുമതിയായതോടെയാണ് താത്കാലിക നമ്പരിന് ആവശ്യക്കാരേറിയത്. ഫാന്‍സി നമ്പര്‍ കിട്ടുമ്പോള്‍ മാറ്റുകയും ചെയ്യാം.

ആറുമാസംവരെയാണ് താത്കാലിക നമ്പരിന്റെ കാലാവധി. എന്നാല്‍, ഈ നമ്പരുകളുടെ വിവരങ്ങള്‍ എം പരിവാഹനില്‍ കിട്ടണമെന്നില്ല. അത്തരം വാഹനങ്ങള്‍ നിയമലംഘനം നടത്തിയാല്‍ ഉടമയെ കണ്ടെത്താന്‍ പ്രയാസമാണ്. അതിനാലാണ് താത്കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.


Read Previous

സൗദിയുടെ പരിവർത്തനത്തിൽ ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്ക് പ്രശംസനീയം: മദീന ഗവർണർ; സൗദി ലുലുവിന്‍റെ 34മത്തെ ഹൈപ്പർ മാർക്കറ്റ് യാമ്പുവില്‍ പ്രവർത്തനമാരംഭിച്ചു

Read Next

വിദ്യാർഥികളെ നിരീക്ഷിയ്ക്കാൻ കണ്ണൂർ പോലീസ് നടപ്പാക്കിയ ‘വാച്ച് ദ ചിൽഡ്രൻ’ പദ്ധതിയിൽ ആറുമാസത്തിനിടെ കുടുങ്ങിയത് 107 വിദ്യാർഥികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »