Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അപസ്മാരം ബാധിച്ച മലയാളിക്ക് ടെര്‍മിനലില്‍ കഴിയേണ്ടിവന്നത് നാലു ദിവസം; എമിഗ്രേഷനു ശേഷം അസുഖംബാധിച്ചാല്‍ പുറത്തിറങ്ങാനാവുമോ? സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ തുണയായി


റിയാദ്: എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ അനുവാദമില്ലെന്നിരിക്കെ അപസ്മാരം ബാധിച്ച മലയാളിക്ക് ടെര്‍മിനലില്‍ കഴിയേണ്ടിവന്നത് നാലു ദിവസം. മാറി മാറി ടിക്കറ്റുകളെടുത്തിട്ടും രോഗിയായതി നാല്‍ യാത്രാനുമതി നല്‍കാന്‍ വിമാന കമ്പനികള്‍ വിസമ്മതിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തി സ്വന്തംജാമ്യത്തില്‍ പുറത്തിറക്കിയാണ് പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചത്.

സാജു തോമസ് ഷിഹാബ് കൊട്ടുകാട് ഉള്‍പ്പെടെയുള്ള സാമൂഹിക പ്രവര്‍ത്തകര്‍ക്കൊപ്പം.

എറണാകുളം സ്വദേശി സാജു തോമസ് (47) ആണ് രോഗം കാരണം യാത്ര ചെയ്യാനാവാതെ കുടുങ്ങിയത്. സാമൂഹിക പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കുകയും കൂടെ താമസിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. രോഗശമനമുണ്ടായതോടെ എട്ട് ദിവസത്തിനു ശേഷം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് സാജു തോമസിനെ നാട്ടിലെത്തിക്കുകയും യാത്രയില്‍ അനുഗമിക്കുകയും ചെയ്തു.

റിയാദിന് സമീപം റുവൈദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സാജു തോമസ് ഫൈനല്‍ എക്‌സിറ്റ് വിസയില്‍ നാട്ടിലേക്ക് പോകാന്‍ വിമാനത്താവളത്തി ലെത്തിയപ്പോഴാണ് കുടുങ്ങിയത്. ഈ മാസം 12നാണ് സംഭവം. എമിഗ്രേഷന്‍, ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ശേഷം സാജുവിനെ തിരിച്ചിറക്കുകയായിരുന്നു. പുറപ്പെടുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ വെച്ച് അപസ്മാര ബാധയുണ്ടായതാണ് കാരണം.

അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചതോടെ വിമാനത്തില്‍നിന്ന് പുറത്തിറക്കി പ്രാഥമ ശുശ്രൂഷ നല്‍കി. പരിഭ്രാന്തിക്കിടയില്‍ പല്ലുകള്‍ കടിച്ച് നാവ് മുറിഞ്ഞ് വായില്‍ ചോര വന്നു. ശാരീരികസ്വസ്ഥതകള്‍ കൂടി പ്രകടിപ്പിച്ചതോടെ യാത്രാനുമതി നിഷേധിക്ക പ്പെട്ടു. എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു.

ബന്ധുക്കളെ വിളിച്ചുപറഞ്ഞ് അടുത്ത വിമാനത്തിനുള്ള ടിക്കറ്റ് എത്തിച്ചെങ്കിലും വിമാനക്കമ്പനി സ്വീകരിക്കാന്‍ തയാറായില്ല. ടിക്കറ്റുകള്‍ മാറിയെടുത്തെങ്കിലും ഇതു തന്നെയായിരുന്നു ഫലം. ദിവസങ്ങളോളം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ഇതോടെ സ്ഥിതി കൂടുതല്‍ വഷളായി. തലയിടിച്ച് വീണ് നെറ്റി മുഴക്കുകയും രക്തം കട്ടപിടിച്ച് കണ്‍പോള വീര്‍ത്ത് നീലിക്കുകയും ചെയ്തു. വിമാന ജീവനക്കാര്‍ സ്വീകരിക്കാതിരി ക്കാന്‍ പ്രകടമായ ഈ അടയാളങ്ങളും കാരണമായി.

തുടര്‍ന്നാണ് സാമൂഹികപ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് എമിഗ്രേഷന്‍ നടപടികള്‍ കാന്‍സല്‍ ചെയ്യിച്ചു. സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച് സി.ടി സ്‌കാനിങ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയതോടെ ഒരു സഹായി അനുഗമിക്കുകയാണെങ്കില്‍ യാത്രചെയ്യാന്‍ അനുവദിക്കാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു.

യാത്ര ചെയ്യുന്ന ദിവസം വരെ താമസവും പരിചരണവും അലി ആലുവ, ഡൊമിനിക് സാവിയോ എന്നിവര്‍ ഏറ്റെടുത്തു. വിമാനത്തില്‍ അനുഗമിച്ച ശിഹാബ് കൊട്ടുകാട് ഞായറാഴ്ച കൊച്ചിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഷാനവാസ്, സലാം പെരുമ്പാവൂര്‍, ബോബി, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ സൂപ്പര്‍വൈസര്‍ ജോസഫ് തുടങ്ങിയവരും സഹായം നല്‍കി.


Read Previous

പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാക്കണം’: യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

Read Next

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ 22.7 ലക്ഷമായി; മൂന്നൂ മാസത്തിനിടെ ജോലി ലഭിച്ചത് 47,500 സൗദികള്‍ക്ക്, വിദേശ തൊഴിലാളികളുടെ എണ്ണം 78.8 ലക്ഷമായി ഉയര്‍ന്നു,രാജ്യത്തെ മൊത്തം ജീവനക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »