Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ 22.7 ലക്ഷമായി; മൂന്നൂ മാസത്തിനിടെ ജോലി ലഭിച്ചത് 47,500 സൗദികള്‍ക്ക്, വിദേശ തൊഴിലാളികളുടെ എണ്ണം 78.8 ലക്ഷമായി ഉയര്‍ന്നു,രാജ്യത്തെ മൊത്തം ജീവനക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു


സൗദിവത്കരണ നടപടികള്‍ ആരംഭിച്ച ശേഷം സ്വദേശികള്‍ക്കിടയില്‍ തൊഴില്‍ ചെയ്യാനുള്ള ആഭിമുഖ്യം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്‍മാരുടെ എണ്ണം 22.7 ലക്ഷമായി വര്‍ധിച്ചു. 2023 മൂന്നാം പാദവാര്‍ഷിക റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. മൂന്നൂ മാസത്തിനിടെ 47,500 സൗദികള്‍ക്ക് പുതുതായി ജോലി ലഭിച്ചു. സ്വദേശിവത്കരണ നടപടികള്‍ക്കിടയിലും. രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണവും ഉയര്‍ന്നു. രാജ്യം കൈവരിച്ച സാമ്പത്തിക ഭദ്രതയാണ് ഇത് തെളിയിക്കുന്നത്. വിഷന്‍ 2030 വികസന പ്രവര്‍ത്തന ങ്ങള്‍, 2034 ലെ ലോകകപ്പ് തുടങ്ങിയവ വിദേശ തൊഴിലാളികളുടെ പറുദീസയായി രാജ്യത്തെ നിലനിര്‍ത്തി യേക്കും. 78.8 ലക്ഷം വിദേശികളാണ് നിലവില്‍ രാജ്യത്ത് ജോലിചെയ്യുന്നത്. ഇതോടെ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തെ മൊത്തം ജീവനക്കാര്‍ ഒരു കോടി കടന്നു.

രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനമാണ് വര്‍ധിച്ചത്. രാജ്യത്തെ സ്വകാര്യ രംഗത്ത് കൂടുതല്‍ ജീവനക്കാരുള്ളത് റിയാദ് പ്രവിശ്യയിലാണ്. 44.7 ലക്ഷം ജീവനക്കാര്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തവരായുണ്ട്. സ്വദേശിവത്കരണത്തിനു പുറമേ തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ സമ്പൂര്‍ണ സ്വദേശി വനിതാവത്കരണവും നടപ്പാക്കിയതോടെയാണ് സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നത്. ഇത് ജോലി യോടുള്ള സൗദി വനിതകളുടെ ആഭിമുഖ്യം വര്‍ധിപ്പിച്ചു.

തൊഴില്‍ മേഖലയില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുകയും സമീപകാലത്ത് ഏറ്റവും പുരോഗതി കൈവരിക്കുകയും ചെയ്ത രാജ്യങ്ങളില്‍ ഒന്നാമതാണ് സൗദിയെന്ന് അടുത്തിടെ ലോക ബാങ്കിന്റെ വനിതാ, ബിസിനസ്, നിയമ സൂചിക ചൂണ്ടിക്കാട്ടി യിരുന്നു. ലോക ബാങ്ക് സൂചികയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തും അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുമാണ് സൗദി. തൊഴിലെടുക്കുന്ന സ്വദേശികളില്‍ 35.6 ശതമാനവും ബിസിനസ് മേഖലയില്‍ ഉന്നത, ഇടത്തരം പദവികള്‍ വഹിക്കുന്നവരില്‍ 41 ശതമാനവും വനിതകളാണ്.

ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തൊഴിലുടമകള്‍ക്ക് നല്‍കി നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. തൊഴിലാളികള്‍ ഒളിച്ചോടുകയോ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്മെന്റ് ചെലവ് തൊഴിലുടമകള്‍ക്ക് തിരികെ ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സാണിത്. കരാര്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമല്ലാത്തതിനാല്‍ ഇഷ്ടമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി.

റിക്രൂട്ട്മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന്റെ ചുമതല ഇതുവരെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കായിരുന്നു. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങള്‍ ക്കുള്ള മുസാനിദ് പ്ലാറ്റ്ഫോമില്‍ ഇന്‍ഷുറന്‍സ് സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട്. മുസാനിദ് പ്ലാറ്റ്ഫോമില്‍ തന്നെ ഇന്‍ഷുറന്‍സ് കോളം ഉള്‍പ്പെടുത്തി. ഇനി മുതല്‍ തൊഴിലുടമകള്‍ക്ക് നേരിട്ട് റിക്രൂട്ട്മെന്റ് കരാര്‍ ഇന്‍ഷുര്‍ ചെയ്യാനാവും. 24 മാസ കാലാവധിയുള്ള പോളിസിക്ക് 600 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ സൗദി റിക്രൂട്ട് ചെയ്തുവരുന്നുണ്ട്.


Read Previous

അപസ്മാരം ബാധിച്ച മലയാളിക്ക് ടെര്‍മിനലില്‍ കഴിയേണ്ടിവന്നത് നാലു ദിവസം; എമിഗ്രേഷനു ശേഷം അസുഖംബാധിച്ചാല്‍ പുറത്തിറങ്ങാനാവുമോ? സാമുഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ തുണയായി

Read Next

ഐ സി എഫ് റിയാദ് – സ്പോർട്ടിവ് സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »