Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഐ സി എഫ് റിയാദ് – സ്പോർട്ടിവ് സംഘടിപ്പിച്ചു


റിയാദ് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെന്ട്രലിൻറെ റൂബി ജൂബിലി ആഘോഷണങ്ങളുടെ ഭാഗമായി കായിക മേള സംഘടിപ്പിച്ചു. സ്‌പോർട്ടീവ് ജനറൽ സ്പോർട്സ് മീറ്റ് എന്ന പേരിൽ സംഘടിപ്പിച്ച മേളയിൽ പതിനാറ് സെക്ടറുകളിൽ നിന്നുള്ളവരായിരുന്നു മത്‌സരാർഥികൾ.

വനാൻസ സ്പോർട്ട്സ് സ്പോട്ടിൽ രാവിലെ നടന്ന മാർച്ച് പാസോടു കൂടി ആരംഭിച്ച സ്പോർട്ടിവ് ജനറൽ സ്പോർട്സ് മീറ്റ് വൈകുന്നേരം വരെ നീണ്ടു നിന്നു. കമ്പവലി , ഫുട്‌ബോൾ , കബഡി എന്നീ ടീം ഇനങ്ങളും 100 മീറ്റർ നടത്തം , 100 മീറ്റർ ഓട്ടം, സ്പൂൺ ആൻറ് ലൈം, കസേര കളി, പന്ത് കൈമാറ്റം , ഷട്ടിൽ റൺ തുടങ്ങിയ വ്യക്തിഗത ഇനങ്ങളുമായി ഇരുന്നൂറോളം പേർ പങ്കെടുത്തു.

ശിഫ സെക്റ്റർ ഓവറോൾ ചമ്പ്യാന്മരായ സ്പോർട്ടിവിൽ ശിഫ സെക്ടറിന് വേണ്ടി മത്സരിച്ച ബഷീർ കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ഫുട്‌ബോൾ മത്സരത്തിൽ മലാസ് സെക്റ്റർ ഒന്നാം സ്ഥാനവും ഗുറാബി സെക്റ്റർ രണ്ടാം സ്ഥാനവും നേടിയപ്പോൾ കബഡിയിൽ റൗദ സെക്റ്റർ ഒന്നാം സ്ഥാനവും ഉമ്മുൽ ഹമ്മാം സെക്റ്റർ രണ്ടാം സ്ഥാനവും നേടി.. കമ്പവലി ഫൈനലിൽ മലാസ് സെക്ടറിനെ പരാജയപ്പെടുത്തി ഓൾഡ് സനായ വിജയികളായി.

സ്പോർട്ടിവ് സംഘാടക സമിതി കൺവീനർ ഇബ്രാഹീം കരീം ഓവറോൾ ചമ്പ്യാന്മാരെ പ്രഖ്യാപിച്ചു. ചെയർമാൻ ഹുസൈൻ അലി കടലുണ്ടി ട്രോഫി കൈമാറി. മറ്റു വിജയികൾക്ക് ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് റിയാദ് സെൻട്രൽ ഭാരവാഹികൾ ട്രോഫികളും മെഡലുകളും വിതരണം ചെയ്‌തു. അലിഫ് ഇന്റർനാഷണൽ സ്‌കൂളിലെ അദ്ധ്യാപകരായ നൗഷാദ് മാസ്റ്റർ ….. എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു


Read Previous

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ 22.7 ലക്ഷമായി; മൂന്നൂ മാസത്തിനിടെ ജോലി ലഭിച്ചത് 47,500 സൗദികള്‍ക്ക്, വിദേശ തൊഴിലാളികളുടെ എണ്ണം 78.8 ലക്ഷമായി ഉയര്‍ന്നു,രാജ്യത്തെ മൊത്തം ജീവനക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു

Read Next

കേളിദിനം 2024’ സംഘാടക സമിതി ഓഫീസ് തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »