ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗാസയിൽ വെടിനിർത്തൽ കരാർ (end of the truce) അവസാനിപ്പിച്ച ഹമാസിന്റെ നടപടിയെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ . ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലസ്തീൻ സംഘം നൽകിയ പ്രതിജ്ഞാബദ്ധതകൾ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വെടിനിർത്തൽ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഖത്തർ അറിയിച്ചു. ദുബായിൽ നടന്ന COP28ൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ.

ഹമാസ് ജറുസലേമിൽ ക്രൂരമായ ഭീകരാക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ജറുസലേമിലെ ബസ് സ്റ്റോപ്പിൽ പലസ്തീൻ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. പിന്നീട് നടത്തിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു. ഗാസ മുനമ്പിൽ നിന്ന് തെക്കൻ തീരദേശ നഗരമായ അഷ്ദോദിലെ അതിർത്തി പട്ടണങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 50 റോക്കറ്റുകൾ തൊടുത്തുവിട്ടതായും ഇസ്രയേൽ സൈന്യം പരാമർശിച്ചു. ഗാസയിലെ ഇസ്രായേൽ-ഹമാസ് ഉടമ്പടിയുടെ പ്രധാന മധ്യസ്ഥനായ ഖത്തർ, വെടിനിർത്തൽ പുനഃസ്ഥാപി ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞു. ഏഴ് ദിവസം നീണ്ടുനിന്ന ഗാസയിലെ വെടിനിർത്തൽ ഇന്നലെയാണ് അവസാനിച്ചത്. ഇതിനിടെ ഹമാസ് ബന്ദികളാക്കിയ 105 പേരെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് 240 പലസ്തീൻകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു.
നവംബർ 24ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണയാണ് നീട്ടിയത്. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു. 17 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 136 ബന്ദികൾ ഗാസാ മുനമ്പിൽ ഹമാസിന്റെ പിടിയിൽ തുടരുകയാണെന്നും അവരെ നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
