ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ജിദ്ദ : ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് എറണാംകുളം ജില്ലാ ഒഐസിസി കമ്മറ്റി സ്വീകരണം നൽകി. മീറ്റ് ദി എം പി എന്ന നാമകരണത്തിൽ നടത്തിയ സ്വീകരണ പരിപാടി ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്തു. പ്രളയത്തിലും ദുരിതത്തിലും ജനങ്ങൾക്ക് അത്താണിയായി മാറാൻ കഴിഞ്ഞ എംപിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പ്രവാസി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ചത് പ്രവാസി സമൂഹം നന്ദിയോടെ ഓർക്കുമെന്നും ഹക്കീം പാറക്കൽ പറഞ്ഞു. വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജൈസൽ എളമരം ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി.

അൽഅബീർ ഓഡിറ്റോറിയം ഷറഫിയയിൽ വെച്ചു നടന്ന ചടങ്ങിൽ ,ഒഐസിസി എറണാംകുളം ജില്ലാ പ്രസിഡന്റ് ഹർഷദ് ഏലൂർ അധ്യക്ഷത വഹിച്ചു.
ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിക്കുകയാണെന്നും ഫാസിസ്റ്റ് ശക്തികൾ ഗാന്ധിയെ കൊന്നു കൊതി തീരാതെ വീണ്ടും കൊല്ലുന്ന തരത്തിൽ ഗാന്ധിജി വിഭാവനം ചെയ്ത ആശയങ്ങൾക്കെതിരായി നീങ്ങുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാതിരുന്നാൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ മുന്നേറ്റത്തിലൂടെ ഉണ്ടായി ബി ജെ പി സർക്കാരിനെ താഴെ ഇറക്കാൻ അധികനാളില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഴിമതിയും ദൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാർ മോദിയുടെ വിനീത ദാസനായി മാറി. കഴിഞ്ഞ അഞ്ചു വർഷം ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ തുടക്കം കുറിച്ച നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ചരിത്ര വിജയമാകുമെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. ഒഐസിസിയുടെ പ്രവർത്തനങ്ങളും ഇടപെടലുകളും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗ്ലോബൽ കമ്മറ്റി മെമ്പർമാരായ മുസ്തഫ പെരുവള്ളൂർ ,അലി തേക്ക്തോട്, സി എം അഹ്മദ്, റീജ്യണൽ കമ്മറ്റി വൈസ് പ്രസിസന്റുമാരായ സഹീർ മാഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, രാധാകൃഷ്ണൻ കാവുംബായി, ജനറൽ സെക്രട്ടറിമാരായ അസ്ഹാബ് വർക്കല, മുജീബ് തൃത്താല, അസാദ് പോരൂർ, മനോജ് മാത്യു, ട്രഷറർ ശരീഫ് അറക്കൽ, നാഷണൽ കമ്മറ്റി മെമ്പർമാരായ അനിൽ കുമാർ പത്തനം തിട്ട, അഷ്റഫ് അഞ്ചലൻ, യാസിർ നായിഫ്, മറ്റു നിർവാഹക സമിതി അംഗങ്ങളും ജില്ലാ/ ഏരിയാ കമ്മറ്റി ഭാരവാഹികളുമായ് അബൂബക്കർ ദാദാഭായ് ട്രാവൽസ്, അയൂബ് പന്തളം, ഉമ്മർ മങ്കട, ഇസ്മായിൽ കൂരിപ്പൊയിൽ, ഷിബു കാളികാവ്, ഫൈസൽ, അബുനാസർ കോഴിത്തൊടി, ഇഖ്ബാൾ പൂക്കുന്ന് റഫീഖ് മൂസ, സലീം കണ്ണാനാംകുഴി, നൗഷാദ് പേരുന്തല്ലൂർ, രഞ്ജിത്ത് ആലപ്പുഴ, ഷൈജു നെട്ടൂർ, നൗഫൽ മാഞ്ഞാലി, ഫാസിൽ സാദിഖ് എന്നിവർ ആശംസകൾ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം പിയെ ഇടുക്കി ഒഐസിസി ക്ക് വേണ്ടി ജിജോ മാത്യൂ ഷാൾ അണിയിച്ചു. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ബാബു ജോസഫ് തുണ്ടത്തിൽ സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
