Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 44 ലക്ഷം; പിണറായിയുടെ ഭരണകാലത്ത് ഇതുവരെ ആത്മഹത്യ ചെയ്ത 42 കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും ആകെ 44 ലക്ഷം


തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തി ലെത്തിയ 2016 മുതല്‍ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായ ധനമായി നല്‍കിയത് 44 ലക്ഷം രൂപ മാത്രം.

നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ ടി സിദ്ദിഖിന്റെ നക്ഷത്ര ചിഹ്നം ഇടാതെയുള്ള ചോദ്യത്തിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ ഫെബ്രുവരി രണ്ടിനാണ് ഈ മറുപടി മന്ത്രി എംഎല്‍എയ്ക്ക് നല്‍കിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് പണിയാന്‍ ചെലവഴിച്ചതും 44 ലക്ഷം രൂപയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതിനിടെയാണ് ഈ കണക്കും പുറത്തു വന്നത്.

സംസ്ഥാനത്ത് ഒന്നാം പിണറായി സര്‍ക്കാര്‍ 2016 ല്‍ അധികാരത്തിലെത്തിയ ശേഷം മുതലുള്ള കണക്കാണ് പ്രതിപക്ഷ അംഗം ചോദിച്ചത്. 2016 ല്‍ ഒരു കര്‍ഷകന്‍ മാത്രമാണ് ജീവനൊടുക്കിയത്. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ജീവനൊടുക്കിയത് 2019 ലായിരുന്നു 13. ഒന്‍പത് കര്‍ഷകര്‍ 2023 ല്‍ ജീവനൊടുക്കി.

2017 ല്‍ ഒരാളും 2018 ല്‍ ആറ് പേരും 2020 ല്‍ നാല് പേരും 2021, 2022 വര്‍ഷങ്ങളില്‍ മൂന്ന് പേര്‍ വീതവും, 2024 ല്‍ ഇതുവരെ രണ്ട് പേരും ജീവനൊടുക്കിയെന്നാണ് കൃഷി വകുപ്പ് മന്ത്രിയുടെ മറുപടിയില്‍ അനുബന്ധമായി ചേര്‍ത്ത പട്ടികയില്‍ സൂചിപ്പിച്ചിട്ടുള്ളത്.


Read Previous

ഫാസിസ്റ്റ് ശക്തികൾ ഗാന്ധിയെ കൊന്നു കൊതി തീരാതെ വീണ്ടും കൊല്ലുന്നു, ഡീന്‍ കുര്യാക്കോസ് എം പി

Read Next

ബിജെപി ദേശീയ കൗണ്‍സിലിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും; തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി. മുരളീധരനും പ്രചാരണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »