ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ് ബില്ലിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഇന്നുമുതൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ആരംഭിക്കും. അതേസമയം ബിലിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി യിരിക്കുകയാണ് . ബില്ലിനെതിരെ ഡെറാഡൂണിൽ പ്രതിഷേധമുയർന്നിരുന്നു. ശരീയത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ (Muslims) അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ് സംഘടന വ്യക്തമാക്കി.

ഏകീകൃത സിവിൽ കോഡ് ബില്ലിൽ നിന്ന് ആദിവാസികൾക്ക് ഇളവ് നൽകിയ സംഭവം എടുത്തു കാട്ടിക്കൊണ്ടാണ് ജമിയത്ത്-ഉലമ-ഇ-ഹിന്ദ് രംഗത്തെത്തിയത്. ഈ നിയമത്തിൽ നിന്ന് ആദിവാസി സമൂഹത്തെ മാറ്റിനിർത്താൻ കഴിയുമെങ്കിൽ, ഭരണഘടനയിൽ നൽകിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷങ്ങളെയും ഉൾപ്പെടുത്താനും കഴിയുമെന്ന് സംഘടന പറഞ്ഞു. ഈ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും എന്നാൽ ശരീഅത്തിലും മതത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ജാമിയത്ത് മേധാവി മൗലാന അർഷാദ് മദനി പ്രസ്താവനയിൽ വ്യക്തമാക്കി. ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചപ്പോൾ പട്ടികവർഗക്കാരെ ഈ നിർദ്ദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.
