Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി സംഘടനകള്‍ ധാര്‍മ്മിക വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം : സിംസാറുല്‍ ഹഖ് ഹുദവി


റിയാദ്: പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസികളുടെയും അവരുടെ കുട്ടികളുടെയും ധാര്‍മ്മിക വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവി ആവശ്യപ്പെട്ടു. കെ.ഡി.എം.എഫ് റിയാദ് നേതാക്കളുമായി നടത്തിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്‌മാന്‍ ഫറോക്ക്  പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവിക്ക് ഉപഹാരം നൽകുന്നു.

പാര്‍പ്പിടവും ഭക്ഷണവും ഒരുക്കി കൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതിലേറെ പ്രാധാന്യത്തോടെ നമ്മള്‍ കൈകാര്യം ചെയ്യേണ്ട മേഖലയാണ് വിദ്യാഭ്യാസ രംഗമെന്നും ധാര്‍മ്മിക ബോധം നഷ്ടപ്പെടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കു മെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു. കായിക രംഗത്ത് ശോഭിക്കുന്നവരെ പ്രോത്സാഹി പ്പിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ വിദ്യഭ്യാസ മേഖലകളില്‍ മികവ് പുലര്‍ത്തു ന്നവര്‍ ആദരിക്കപ്പെടണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

വിദ്യഭ്യാസ സാമൂഹിക രംഗത്ത് കെ.ഡി.എം.എഫ് നടത്തുന്ന മെറിറ്റ് ഇവന്റ്, മജ്‌ലി സുത്തര്‍ഖിയ്യ, പണ്ഡിത പ്രതിഭ പുരസ്കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളെ അദ്ധേഹം അഭിനന്ദിക്കുകയും സമൂഹത്തിന്റെ കാലികമായ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചടങ്ങില്‍  ഉസ്താദ് ഹോട്ടല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മാരായ ശാഫി ഒടുങ്ങാക്കാട്, ശമ്മാസ്, മാനേജിംഗ് പാർട്ണർ ശറഫുദ്ധീന്‍ മടവൂര്‍

അല്‍ മദീന റീജിനൽ ഡയരക്ടർ സലീം വലിയ പറമ്പത്ത്,  ശമീർ പുത്തൂർ, ശാഫി ഹുദവി ഓമശ്ശേരി, അബ്ദുൽ ഗഫൂർ കൊടുവള്ളി, ബഷീർ താമരശേരി തുടങ്ങിയവര്‍ സംസാരിച്ചു. കെ.ഡി.എം.എഫ് ഉന്നതാധികാര സമിതി അംഗം അബ്ദുറഹ്‌മാന്‍ ഫറോക്ക്  ഉപഹാരം കൈമാറി. ജുനൈദ് മാവൂര്‍, ഫള്ലുറഹ്മാൻ  പതിമംഗലം ശരീഫ് മുഡൂർ, സ്വാലിഹ് മാസ്റ്റർ, മുഹമ്മദ് ശമീജ് പതിമംഗലം, മുഹമ്മദ് സ്വാലിഹ് ഒടുങ്ങാക്കാട്, അമീൻ കൊടുവള്ളി, മുഹമ്മദ് ഷബീൽ പൂവാട്ടുപറമ്പ്, സഹീർ വെള്ളിമാടുകുന്ന് , ജാസിർ ഹസനി, സഫറുള്ള കൊയിലാണ്ടി, മുഹമ്മദ് എൻ കെ കായണ്ണ, ഷറഫുദ്ദീൻ സഹ്റ,  ലത്തീഫ് മടവൂർ, സിദ്ദീഖ് കൊറോളി, സിദ്ദീഖലി മടവൂർ, ഖാലിദ് വെള്ളിയോട് തുടങ്ങിയവർ സംബന്ധിച്ചു. 

ഉപഹാരം നൽകുന്നു.


Read Previous

ശരീയത്തിൽ വിട്ടുവീഴ്ച ചെയ്യില്ല´: ഏകീകൃത സിവിൽ കോഡ് നിയമം അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ്

Read Next

ടി ആർ സുബ്രഹ്മണ്യന് കേളി രക്ഷാധികാരി സമിതി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »