Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തകർത്താടി കേളി ദിനം ആദ്യഘട്ടം


റിയാദ്‌ : കേളി കലാ സാംസ്കാരിക വേദിയുടെ 23- ആം വാർഷികത്തിന്റെ ഒന്നാം ഘട്ടം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. റിയാദ് ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി ഒരുമണിവരെ നീണ്ടു നിന്നു. രണ്ട് ഓഡിറ്റോറിയങ്ങളിലായി തിങ്ങി നിറഞ്ഞ പ്രവാസി സമൂഹത്തെ സാക്ഷി നിർത്തി കേളി കലാകാരന്മാർ അവതരിപ്പിച്ച വിസ്‌മയ കാഴ്ച്ചകൾ ഒന്നിനൊന്ന് മികച്ചതായി. പഴയതും പുതിയതുമായ കേരളീയ കലാരൂപങ്ങളും പുത്തൻ തലമുറകളുടെ അഭിരുചിക്കനുസരിച്ചുള്ള കലകളും കോർത്തിണക്കി കേളിയുടെയും കുടുംബ വേദിയുടെയും അംഗങ്ങൾ അരങ്ങിൽ തകർത്താടി. കലാ സാംസ്‌കാരിക ജീവകരുണ്യ മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ കേളി നടത്തിയ പ്രവർത്തനങ്ങൾ വരച്ചു കാട്ടിയ ചിത്ര പ്രദർശനം പ്രധാന വേദിയുടെ കവാടത്തിൽ ഒരുക്കിയത് ശ്രദ്ധേയമായി.

കേളി ദിനം 2024ൻ്റെ സാംസ്കാരിക സമ്മേളനം ദേശാഭിമാനി വാരിക പത്രാധിപർ ഡോക്ടർ കെ പി മോഹനൻ ഉദ്‌ഘാടനം  ചെയ്യുന്നു 

വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ദേശാഭിമാനി വാരികയുടെ പത്രാധിപരും പ്രമുഖ സാഹിത്യകാരനുമായ ഡോക്ടർ കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്തു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ ജോസഫ് ഷാജി, ടിആർ സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്‌, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാൻ, ജോസഫ് അതിരുങ്കൽ, നവയുഗം സെക്രട്ടറി വിനോദ്, ഐ പി ഉസ്മാൻ കോയ, കേളിദിനം പ്രയോജകരായ ഫ്യൂച്ചർ എജ്യുക്കേഷൻ, സിറ്റി ഫ്ലവർ, ഹനാഡി അൽ ഹാർബി ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് എസ്റ്റാബ്ലിഷ്മെന്റ്, അബ്രീസ് യുണൈറ്റഡ് കോൺട്രാക്ടിംഗ് അദ് വ അൽ സുഗ്ഗ, ക്രിസ്റ്റൽ ഗ്രൂപ്പ്, ഫോക്കസ് ലൈൻ, മിർസാദ് ബിൽഡിംഗ് മെറ്റീരിയ ൽസ്, സീയെം ഗ്രൂപ്പ്, ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം കമ്പനി, ലുലു, ലുഹ ഗ്രൂപ്പ്, ബാബ് അൽ മുകബ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.

സംഘാടക സമിതിയുടെ സ്വാഗതഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലാസ്, ന്യൂ സനയ്യ, സനയ്യ 40 ഏരിയ കമ്മിറ്റികൾ അവതരിപ്പിച്ച നാടകങ്ങൾ, നിരവധി ക്ലാസിക്കൽ – സെമി ക്ലാസിക്കൽ നൃത്തരൂപങ്ങൾ, സിനിമാറ്റിക് ഡാൻസ്, മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ ഉൾപ്പെട്ട മ്യൂസിക് ചെയിൻ പ്രോഗ്രാം, മനോഹരങ്ങളായ നാടൻ പാട്ടുകൾ, കുടുംബവേദിയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്ത – കലാരൂപങ്ങൾ, നസീം ഏരിയ കമ്മറ്റി അവതരിപ്പിച്ച വില്ലുവണ്ടി ആവിഷ്കാരം, ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറബിക് ഡാൻസ്, ഒപ്പന,സുലൈ ഏരിയ കമ്മിറ്റി അവതരിപ്പിച്ച സൂഫി ഡാൻസ് കൂടാതെ അൽഖർജ്, അസീസിയ, ഉമ്മുൽ ഹമാം, റോദ ഏരിയ കമ്മിറ്റികൾ അവതരിപ്പിച്ച നിരവധി കലാരൂപങ്ങളും, ഇ കെ രാജീവൻ, സീബ കൂവോട്, ബേബി ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ ന്യൂ സനയ്യ ഏരിയ അവതരിപ്പിച്ച കേരളീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള കേരളീയം പരിപാടിയും അരങ്ങേറി. തുടർന്ന് റിയാദിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേള മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.

ഒരിടവേളക്ക് ശേഷം റിയാദിൽ അനുഭവപ്പെട്ട അതി ശൈത്യത്തെയും വകവെക്കാതെ പ്രവാസി സമൂഹം ഗാനങ്ങളുടെ താളത്തിനൊത്ത് ചുവട് വെച്ചു. 23- ആം വാർഷികം രണ്ട് ഘട്ടങ്ങളിലായാണ് ആഘോഷിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായിയും, കൺവീനർ മധു ബാലുശ്ശേരിയും പറഞ്ഞു. രണ്ടാം ഘട്ടം ഏപ്രിൽ 19ന് നാട്ടിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരെ ഉൾപ്പെടുത്തി മലാസ് ലുലു ഹൈപ്പറിൽ നടക്കും. തീർത്തും സൗജന്യമായി പ്രവേശനം ഒരുക്കുന്നതിലൂടെ 22- ആം വാർഷികത്തിൽ റിമിടോമിയെ റിയാദിന് പരിചയപ്പെടുത്തിയത് പോലെ, പ്രവാസിക ൾക്ക് മറ്റൊരു വിസ്മയ കാഴ്ച നൽകാനുള്ള തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുകയാ ണെന്നും സംഘാടകർ കൂട്ടി ചേർത്തു.


Read Previous

റഷ്യയോട് ചേർന്ന് നിന്ന് മിടുക്കരായി കളിച്ചു’ ‘അമേരിക്കയെ ദുർബലമായാണ് ഇന്ത്യ കാണുന്നത്, : നിക്കി ഹേലി

Read Next

യുവത്വം സാർത്ഥകമാക്കണം; ആർ.ഐ.സി.സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »