Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ്; ഇടതു മുന്നണി സീറ്റ് ചര്‍ച്ച നാളെ


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ സീറ്റുചര്‍ച്ച നാളെ നടക്കും. നാളെ വൈകീട്ട് നാലുമണിക്ക് തിരുവനന്തപുരം എകെജി സെന്ററി ലാണ് ചര്‍ച്ച നടക്കുക. ഒരു സീറ്റു കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി ഇന്ന് സിപിഐ സംസ്ഥാന എക്‌സി ക്യൂട്ടീവും നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. സീറ്റുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ പാര്‍ട്ടി നേതൃയോഗത്തിലുണ്ടാകും. ഇതിനുശേഷമാണ് എല്‍ഡിഎഫ് യോഗം ചേരുക.

നിലവിലെ സീറ്റുകളിൽ തന്നെ മത്സരിക്കാനാണ് ഇടതു നേതാക്കള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ധാരണയെന്നാണ് സൂചന. സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യത യുണ്ടാകില്ല. കഴിഞ്ഞ തവണ 16 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. നാലു സീറ്റുകളില്‍ സിപിഐയും മത്സരിച്ചിരുന്നു. ഇതില്‍ ആലപ്പുഴയില്‍ മാത്രമാണ് ഇടതു മുന്നണി വിജയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കേരള കോണ്‍ഗ്രസ് (എം) ഇടതുപക്ഷ ത്തേക്ക് വന്നു. ഇതോടെ കേരള കോണ്‍ഗ്രസ് വിജയിച്ച കോട്ടയവും എല്‍ഡിഎഫി ന്റേതായി. ഇതുപ്രകാരം ഇത്തവണ സിപിഎം 15 സീറ്റില്‍ മത്സരിക്കും. നാലിടത്ത് സിപിഐയും കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മുമാകും മത്സരിക്കുക. ഒരു സീറ്റ് കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും അത് അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.


Read Previous

കോണ്‍ഗ്രസ് വര്‍ഗീയതയെ എതിര്‍ക്കുന്നില്ല, അതുകൊണ്ട് എഴുത്തുകാര്‍ ഇടതുപക്ഷത്ത് – ബെന്യാമിന്‍

Read Next

രാജ്യസഭാ സീറ്റ് വേണമെന്ന് സിപി ജോണും ദേവരാജനും; യുഡിഎഫിലെ ആദ്യവട്ട സീറ്റ് ചര്‍ച്ച പൂര്‍ത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »