Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേ?; തോമസ് ഐസക്കിനോട് ഹൈക്കോടതി


കൊച്ചി: മസാല ബോണ്ട് അഴിമതിക്കേസില്‍ ഒരു തവണയെങ്കിലും ഇഡിയുടെ മുന്നില്‍ ഹാജരായിക്കൂടേയെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താമെന്നും കോടതി പറഞ്ഞു. തിങ്കളാഴ്ച മറുപടി നല്‍കാമെന്ന് ഐസക് അറിയിച്ചു. മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരായി കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം.

കേസില്‍ തോമസ് ഐസക്കിനെതിരെ ഇഡി അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പും സമാനായ ആവശ്യം ഉന്നയിച്ച് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് സമന്‍സുകള്‍ റദ്ദാക്കിയ കോടതി അന്വേഷണം തുടരാമെന്നും അറിയിച്ചിരുന്നു.

ഇത് ഒരു നിര്‍ദേശം മാത്രമാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കക്ഷികള്‍ക്ക് തൃപ്തിയായിട്ടില്ലെങ്കില്‍ ഹര്‍ജികളുടെ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. നിര്‍ദേശത്തില്‍ കക്ഷികളുമായി ആലോചിച്ച് മറുപടി നല്‍കാമെന്നാണ് ഇരുവരുടെ അഭിഭാഷകന്‍ കോടതി അറിയിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും.


Read Previous

മത്സരിക്കാന്‍ ഇല്ലെന്ന് രാധാകൃഷ്ണന്‍; സിപിഎം സ്ഥാനാര്‍ഥി പട്ടിക 27ന്

Read Next

കണ്ണൂരിൽ മാവോയിസ്റ്റ് സംഘത്തിനു നേരെ കാട്ടാന ആക്രമണം, പരിക്കേറ്റയാൾ പിടിയിൽ; അഞ്ച് പേർ രക്ഷപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »