Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി, അഞ്ച് വര്‍ഷം കൊണ്ട് 72 ലക്ഷം രൂപ വര്‍ധനവ്, സ്വന്തമായി വാഹനങ്ങളില്ല


ജയ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് 12.53 കോടി രൂപയുടെ ആസ്തി. അഞ്ചുവര്‍ഷം കൊണ്ട് 72 ലക്ഷം രൂപയുടെ വര്‍ധനവാണുണ്ടായത്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തി ലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. രാജസ്ഥാനില്‍ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുന്നത്.

സോണിയയുടെ കൈവശം 88 കിലോ വെള്ളിയും 1.26 കിലോ സ്വര്‍ണാഭരണങ്ങളു മുണ്ട്. ദേരാ മാണ്ഡി ഗ്രാമത്തില്‍ സോണിയയ്ക്ക് 2529.28 ചതുരശ്ര മീറ്റര്‍ കൃഷിഭൂമി യുണ്ട്. അതിന്റെ മൊത്തം വിപണി മൂല്യം 5.88 കോടി രൂപയാണ്. ഇറ്റലിയിലെ തറവാട്ടുസ്വത്തില്‍ സോണിയക്ക് ഓഹരിയുള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഏകദേശം 26 ലക്ഷത്തിലധികം വിലമതിക്കുന്നതാണ് ഈ സ്വത്ത്. എം പി എന്ന നിലയിലുള്ള ശമ്പളം, റോയല്‍റ്റി വരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നുള്ള ലാഭവിഹിതം, മൂലധന നേട്ടം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തില്‍ പറയുന്നു.

പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റിയും വരുമാനത്തിലുണ്ട്. പെന്‍ഗ്വിന്‍ ബുക്ക് ഇന്ത്യ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ്, ആനന്ദ പബ്ലിഷേഴ്‌സ്, കോണ്ടിനെന്റല്‍ പബ്ലിക്കേഷന്‍സ് എന്നിവയുമായാണ് കരാര്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസില്‍ നിന്ന് 1.69 ലക്ഷം രൂപ റോയല്‍റ്റി ലഭിച്ചിട്ടുണ്ട്. സ്വന്തമായി വാഹനങ്ങളൊന്നുമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


Read Previous

ദം ബിരിയാണിയുടെ ‘മാസ്റ്റര്‍ ഷെഫ്’; പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു

Read Next

കോണ്‍ഗ്രസിന് ആശ്വാസം; മരവിപ്പിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »