ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദിലെ മലയാളി ഡ്രൈവര്‍മാരുടെ സംഘടനയായ സേഫ് വേ സാന്ത്വനം കൂട്ടായ്മയുടെ എട്ടാം വാർഷികത്തൊടനുബന്ധിച്ച് സേഫ് വേയും റോദ അൽ അബീര്‍ മെഡിക്കല്‍ സെന്റര്‍ ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും അവയ്ക്ക് വേണ്ടുന്ന പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

അബീര്‍ മെഡിക്കല്‍ സെന്‍ററിൽ വെച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ റിയാദിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സേഫ് വേ അംഗങ്ങളോടൊപ്പം ധാരാളം പ്രവാസികളും പങ്കെടുത്തു. അബീര്‍ സുപ്രീം മെഡിക്കല്‍ സെന്റർ ഓപ്പറേഷൻ മാനേജര്‍ അനീഷ് രാജ്, മാർക്കറ്റിംഗ് മാനേജർ മൻഹാജ് സാലിം,സേഫ് വേ ചെയർമാൻ ബഷീർ കുട്ടംമ്പൂർ, പ്രസിഡന്റ് ഹനീഫ കാസർക്കോട്, സെക്രട്ടറി അഷറഫ് ബാലുശ്ശേരി, മീഡിയ കൺവീനർ സാജിം തലശ്ശേരി,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഈ മാസം 29 നാണ് സേഫ് വേ വാർഷികാഘോഷം.കണ്ണൂർ ഷരീഫ്, ഫാസിലാ ഭാനു, അക്ബർ ഖാൻ, മൻസൂർ ഇബ്രാഹിം എന്നീ കലാകാരൻ മാർ അണിന്നിരക്കുന്ന സേഫ് വേ നൈറ്റ് എന്ന പരിപാടിയാണ് വാർഷികഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്നത്.
