Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറ്റലിയെ പിന്തള്ളി; വേൾഡ് വാട്ടർ ഫോറം പതിനൊന്നാമത് സെഷന്‍ 2027ല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിക്കും; റിയാദിലാണ് സമ്മേളനം നടക്കുക


റിയാദ്: വേൾഡ് വാട്ടർ ഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2027-ൽ റിയാദിലാണ് വാട്ടർഫോറത്തിന് ആതിഥേയത്വം വഹിക്കുന്നത്. തുർക്കിയിൽ നടന്ന ലോക ജല കൗൺസിലിലാണ് സൗദിയെ ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുത്തത്.

വേൾഡ് വാട്ടർ ഫോറം 2027 ന്റെ പതിനൊന്നാമത് സെഷനാണ് സൗദി ആതിഥേയത്വം വഹിക്കുക. ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ മത്സരിച്ച ഇറ്റലിയെ പിന്തള്ളി യാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനുള്ള അവസരം സ്വന്തമാക്കിയത്. ജലസ്രോതസ്സുകൾ നിലനിർത്തുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സൗദിയുടെ താൽപ്പര്യത്തിന് ലഭിക്കുന്ന അംഗീകാരമാണിത്.

സൗദിയില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ ഭൂരിഭാഗവും എത്തുന്നത് കടല്‍വെള്ളം ശുദ്ധീകരിച്ചതാണ്. ഇതര മേഖലകളിലെ ജലസാന്നിധ്യം താരതമ്യേന കുറവാണ്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിലാണ് സൗദി അറേബ്യ. ജല ഉപഭോഗം കുറക്കാനുള്ള വഴികളും കൂടുതല്‍ ജല സാന്നിധ്യ മേഖലകള്‍ കണ്ടെത്തലും ഫോറത്തിന്റെ ലക്ഷ്യമാണ്. ജല ഉപഭോഗം കുറക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളടക്കം പരിചയപ്പെടുത്തുന്ന എക്സിബിഷനും റിയാദില്‍ നടക്കും


Read Previous

സേഫ് വേ സാന്ത്വനം മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

Read Next

കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »