Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ് :സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മയും ഷിഫ അൽ ജസീറ പോളി ക്ലിനിക്കും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ആരോഗ്യ സെമിനാറില്‍ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ് എടുത്തുകൊണ്ട് റിയാദിലെ നാഷണൽ ഗാർഡ് ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർ ഡോ.അബ്ദുൽ അസീസ് സംസാരിച്ചു. സദസ്സിൽ നിന്നും ആരോഗ്യ സംബന്ധമായ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.

ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 3:00 മണി വരെ റിയാദിലെ മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ റിയാദിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾ പങ്കെടുത്തു.

സ്മാർട്ട് വേ സഹായഹസ്തം കൂട്ടായ്മ പ്രസിഡന്റ് ഫക്രുദ്ദീൻ കാപ്പ് അധ്യക്ഷത വഹിച്ചു.
കൂട്ടായ്മ റിയാദ് പൊതുസമൂഹത്തിലും മെമ്പർമാരുടെ കുടുംബാംഗങ്ങൾക്ക് നാട്ടിലും ചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷാധികാരി റാഫി കൊയിലാണ്ടി വിവരിച്ചു. സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തുവ്വൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഷിഫ അൽ ജസീറ പോളി ക്ലിനിക് സൂപ്പർവൈസർ അബ്ദുൽ അസീസ് കോഡൂർ, ജീവൻ ടിവി ചീഫ് ബ്യൂറോ ഷംനാദ് കരുനാഗപ്പള്ളി, സാമൂഹിക പ്രവർത്തകൻ നാസർ ലൈസ് എന്നിവർ പരിപാടിക്ക് ആശംസകൾ നേര്‍ന്ന് സംസാരിച്ചു ജനറൽ സെക്രട്ടറി ഹനീഫ പുത്തനത്താണി സ്വാഗതവും ട്രഷറർ റഷീദ് കോട്ടക്കൽ നന്ദിയും പറഞ്ഞു.


Read Previous

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം; ഷോണ്‍ ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

Read Next

സഖ്യത്തിന്റെ പേരില്‍ ആരോടും മൃദുസമീപനം വേണ്ടായെന്ന് കോണ്‍ഗ്രസ്‌ ; രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ചിട്ടും പിണറായിയെ കിട്ടിയില്ല, പിന്നാലെ രാഹുല്‍ പറഞ്ഞതിലെ രാഷ്ട്രീയമെന്ത്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »