Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ഗാന്ധിയെ കാണാൻ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു; കോണ്‍ഗ്രസ്സിനെതിരെ ഗുരുതര ആരോപണവുമായി, ജിഷാന്‍ സിദ്ധിഖി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുംബൈ യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും എം.എല്‍.എയുമായ ജിഷാന്‍ സിദ്ധിഖി. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയെ കാണാൻ അവസരം ലഭിക്കണമെങ്കിൽ പത്ത് കിലോ ശരീരഭാരം കുറയ്ക്കണമെന്ന് രാഹുലിനോടടുത്ത വൃത്തങ്ങള്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ജിഷാനിന്റെ ആരോപണം. ന്യൂനപക്ഷവിഭാഗത്തില്‍നിന്നുള്ള നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് മോശമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്ന ബാബാ സിദ്ധിഖിയുടെ മകനാണ് ജിഷാന്‍ സിദ്ധിഖി.

‘ഭാരത് ജോഡോ യാത്ര നന്ദേഡില്‍ എത്തിയപ്പോള്‍, രാഹുല്‍ഗാന്ധിയെ കാണണമെങ്കില്‍ പത്തുകിലോ ഭാരം കുറയ്ക്കണമെന്ന് രാഹുലിനോട് അടുത്ത വ്യക്തികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ന്യൂനപക്ഷ നേതാക്കളോടും പ്രവര്‍ത്തകരോടുമുള്ള പെരുമാറ്റം ദൗര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസിലെയും മുംബൈ യൂത്ത് കോണ്‍ഗ്രസിലെയും വര്‍ഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോണ്‍ഗ്രസില്‍ മുസ്ലിം ആയിരിക്കുന്നത് ഒരു തെറ്റാണോ? എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ഞാന്‍ മുസ്ലിം ആയതുകൊണ്ട് മാത്രമാണോ അത്?’, ജിഷാന്‍ സിദ്ധിഖി ചോദിച്ചു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ജിഷാന്‍ കുറ്റപ്പെടുത്തി. ഖാര്‍ഗെ വളരെ മുതിര്‍ന്ന നേതാവാണ്. എന്നാല്‍, അദ്ദേഹത്തിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ ജോലിചെയ്യുന്നുണ്ടെങ്കിലും ചുറ്റുമുള്ളവര്‍ പാര്‍ട്ടിയെ ഇല്ലാതാക്കാനായി കരാര്‍ എടുത്തിരിക്കുകയാണെന്നും ജിഷാന്‍ ആരോപിച്ചു.

നേരത്തെ കോണ്‍ഗ്രസ് വിട്ട ബാബ സിദ്ധിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് ജിഷാന്‍ സിദ്ധിഖിയെ ബുധനാഴ്ചയാണ് പുറത്താക്കിയത്. ബാന്ദ്ര ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എയാണ് ജിഷാന്‍. മുംബൈ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ജിഷാന്‍ അറിയിച്ചു.


Read Previous

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിയ്ക്കും- എം.വി.​ ഗോവിന്ദൻ

Read Next

സൗദി സ്ഥാപകദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ബെസ്റ്റ്‌ വേ കൾച്ചറൽ സൊസൈറ്റി റിയാദ്, ഡോക്ടര്‍മാരുടെ പരിശോധന അടക്കം പത്തോളം ടെസ്റ്റുകള്‍ ക്യാമ്പില്‍ ലഭ്യമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »