ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് സൗദിയിലെ ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് യൂണിറ്റ് ആതുരസേവന കേന്ദ്രമായ നൂറനാ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഫെബ്രുവരി 22,23 തിയ്യതികളില്‍ രണ്ടുദിവസമായി നടന്ന ക്യാമ്പില്‍ ഇ സി ജി അടക്കം കിഡ്നി സംബന്ധമായും പത്തോളം ടെസ്റ്റുകളും ഡോ: ദീപ്തി ജോസ്, ഡോ: ഷർമ്മിന എന്നിവരുടെ പരിശോധന അടക്കം ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കിയിരുന്നു
മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഒത്തുചേരലില്‍ പ്രസിഡണ്ട് അസ്ലാം പാലത്ത് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഹോസ്പിറ്റൽ പ്രതിനിധികളായ മൊഹമ്മദ് അഹമ്മദ് അൽ സഹ്റാനി, അലി മുഹമ്മദ് അൽ സഹ്റാനി, ഖാലിദ് അലി മൊതൈറി എന്നിവർ ചേർന്ന് ഉൽഘാടനം നിര്‍വ്വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ മുഖ്യ അതിഥിയായി ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു സെക്രട്ടറി ബിബിന്‍ ആലപ്പുഴ സ്വാഗതവും നാസര്‍ പൂനൂര്‍ നന്ദിയും പറഞ്ഞു

ക്യാമ്പിന് നേത്രുത്വം കൊടുത്തുകൊണ്ട് ഹോസ്പിറ്റൽ സ്റ്റാഫ് നവാർ തറയിൽ, സുമിഷ പ്രവീൺ, ജിഷ്ണു ബാബു, ഫിറോസ് വളാഞ്ചേരി, മുസ്തഫ മണ്ണാർക്കാട് എന്നിവര്‍ രംഗത്തുണ്ടായിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളും ബെസ്റ്റ് വേ മെബർമാരും മറ്റ് അംഗങ്ങളും ക്യാമ്പില്‍ പങ്കെടുത്തു.
