Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെള്ളം അടച്ചു വച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴും, ഇസ്തിരിയിട്ടു വച്ച ഷര്‍ട്ടിന്റെ അവസ്ഥയും അങ്ങനെ തന്നെ’; ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥ വിവരിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘സ്വന്തം കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് വെള്ളം അടച്ചു വച്ചില്ലെങ്കില്‍ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണ്. വലിയ സൗകര്യങ്ങളോടു താമസിക്കുന്നവരാണ് മന്ത്രിമാര്‍ എന്നാണല്ലോ സാധാരണ ജനങ്ങളൊക്കെ കണക്കാക്കുന്നത്. ആ മന്ത്രിമാര്‍ താമസിക്കുന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷര്‍ട്ടൊക്കെ ഇസ്തിരിയിട്ടു വച്ചുവെന്ന് വിചാരിക്കുക. കുറച്ചു കഴിയുമ്പോള്‍ അതിന്റെ മേല്‍ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടി മൂത്രമൊഴിച്ച വെള്ളം. മരപ്പട്ടി മൂത്രം വീഴുമെന്നതിനാല്‍ വെള്ളം അടച്ചു തന്നെ വച്ചിരിക്കുകയാണ്.’- മുഖ്യമന്ത്രി പറഞ്ഞു.

മതിയായ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതിനാവശ്യമായ പണം ചെലവഴിക്കുന്നത് ദുര്‍വ്യയമല്ല. എന്തിനും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതാണ് കേരളത്തിന്റെ പ്രത്യേകത. വിവാദങ്ങള്‍ നടന്നോട്ടെ, ആവശ്യമായ കാര്യങ്ങള്‍ നടക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായുള്ള ഓഫീസേഴ്‌സ് എന്‍ക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്തമായ ഗസ്റ്റ് ഹൗസുകളുടെ അവസ്ഥ എന്താണ്? അതിനെ ദയാവധത്തിനു വിട്ടിരിക്കുകയാണ്. കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അധ്യക്ഷനായ പൊതു മരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വേദിയിലിരിക്കെയാണ് ഗസ്റ്റ് ഹൗസുകളെ ക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. സബ് കലക്ടറായി നിയമിച്ച വേളയില്‍ താമസസൗകര്യത്തിന്റെ പേരില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ചീഫ് സെക്രട്ടറി ഡോ.വി വേണു പ്രസംഗത്തിനിടെ അക്കമിട്ടു നിരത്തി.


Read Previous

വിഎസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുന്നു’; കെ എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും

Read Next

റിലയന്‍സും ഡിസ്നിയും കൈകോര്‍ക്കുന്നു; തലപ്പത്തേക്ക് നിതാ അംബാനി എത്തുമെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »