ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പൊന്നാനി: മലയാളി ഐഎസ് ഭീകരന് അഫ്ഗാനില്‍ പിടിയില്‍. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാന് ഏജന്‍സികളാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. നിലവില്‍ സനവുള്‍ ഇസ്ലാം കണ്ഡഹാര്‍ ജയിലിലാണ്.

അറസ്റ്റ് വിവരം ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്നാണ് വിവരം. ഭീകരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ അഫ്ഗാന് ഏജന്‍സികളുമായി ചര്‍ച്ചയിലാണെന്ന് ഇന്ത്യന്‍ ഏജന്‍സി കള്‍ അറിയിച്ചു. ഇയാളുടെ ചിത്രങ്ങളുള്‍പ്പെടെ അഫ്ഗാന് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
കാസര്‍കോട് നിന്നും 21 പേരുമായി അബ്ദുള്‍ റാഷിദ് അബ്ദുള്ള പോയതും ഇതേ സ്ഥലത്തേക്കാണ്. സാധാരണയായി ഭീകരര്‍ താജിക്കിസ്ഥാന്‍ വഴി അഫ്ഗാനിസ്ഥാനി ലേക്ക് കടക്കാറുണ്ട്. അത്തരത്തില്‍ പോയതാണ് ഇയാളെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
