Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡ്രൈവിങ് ലൈസന്‍സിന്‍റെ കാലാവധി അവസാനിച്ച് ഒരുവര്‍ഷമായാല്‍ വീണ്ടും ഒന്നില്‍നിന്ന് തുടങ്ങണം


കാലാവധികഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ ചോദ്യംചെയ്ത് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ഉത്തരവ്.

2020 ഒക്ടോബര്‍ 30-ന് ഹര്‍ജിക്കാരന്‍റെ ലൈസന്‍സ് കാലാവധി കഴിഞ്ഞിരുന്നു. കോവിഡ് കാരണം യഥാസമയം പുതുക്കാനായില്ല. വിദേശത്തു നിന്ന് 2022 ജൂലായ് 15-ന് മടങ്ങിവന്ന ശേഷം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കി. ജോയിന്റ് ആര്‍.ടി.ഒ. 2032 വരെ കാലാവധി നിശ്ചയിച്ച് ലൈസന്‍സ് പുതുക്കി നല്‍കി.

എന്നാല്‍ സ്മാര്‍ട്ട് കാര്‍ഡിനായി അപേക്ഷിച്ചപ്പോള്‍ ഏഴു ദിവസത്തിനുളളില്‍ ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയില്ലെന്ന കാരണത്താലായിരുന്നു നോട്ടീസ് ലഭിച്ചത്.

2019-ലെ സര്‍ക്കുലര്‍ പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ ഡ്രൈവിങ് ടെസ്റ്റടക്കമുള്ള റോഡ് ടെസ്റ്റ് വീണ്ടും പാസാകണമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ പുതുക്കാനായി അപേക്ഷ നല്‍കിയാല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടതില്ലെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ നിയമത്തില്‍ പറയുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.

മോട്ടോര്‍ വാഹന നിയമത്തില്‍ 2019-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം കാലാവധികഴിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അപാകമില്ലെന്നും കോടതി വിലയിരുത്തി.


Read Previous

ബി.ജെ.പി.യുടെ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാതെ 21 ശതമാനം സിറ്റിങ് എം.പിമാർ

Read Next

കീം പ്രവേശന പരീക്ഷ, ഇക്കുറി കംപ്യൂട്ടർ അധിഷ്ഠിതം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »