ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്: ഹാഷിഷ് ഓയില്‍ കടത്തിയ കേസിലെ പ്രതിയെ എക്‌സൈസിന്റെ പാലക്കാട് സര്‍ക്കിള്‍ ഓഫിസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്.
രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയതിന് ചൊവ്വാഴ്ചയാണ് ഷോജോയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ലോക്കപ്പ് സംവിധാനമുള്ള പാലക്കാട് സർക്കിൾ ഓഫീസിലേക്ക് മാറ്റി. രാവിലെ സെല്ലിന്റെ അഴിക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് എക്‌സൈസ് പറയുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഷോജോയുടെ ഭാര്യ ആരോപിച്ചു. ഷോജോയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുമ്പോൾ തന്നെ കുറ്റം സമ്മതിച്ചിരുന്നു. മർദിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം ഉണ്ടാകണമെന്നും ഭാര്യ ആവശ്യപ്പെട്ടു. അതിനിടെ, സിസിടിവി നിരീക്ഷണം ഉള്ളതിനാൽ ദുരൂഹതയുണ്ടോ എന്നും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കാവുന്നതാണെന്ന് എക്സൈസ് കമ്മീഷണർ വ്യക്തമാക്കി.
