ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എഴുപത്തിയാറാം സ്ഥാപക ദിനം ആചാരിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി യിൽ സുരക്ഷ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഉദ്ഘാടനം നിർവ്വഹിച്ചു.

ഇന്ത്യയിലെ പിന്നാക്ക സമൂഹത്തിന്റെ ഉന്നമനത്തിനും അതിജീവനത്തിനും കഴിഞ്ഞ ഏഴരപതിറ്റാണ്ടായി പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അതിന്റെ ചരിത്രത്തിലുടനീളം നിർവ്വഹിച്ചിട്ടുള്ള ദൗത്യം ആർക്കും നിഷേധിക്കുവാൻ കഴിയാത്തതാണ്.
ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ ഏറ്റവും മൗലിക ആശയമായ മതേതരത്വവും വലിയ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഈ കാലത്ത് മുസ്ലിം ലീഗിന്റെ കർത്തവ്യം കൂടുതൽ വർധിച്ച് വരികയാണ്. അതീവ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹം ഭൂരിപക്ഷ ജനവിഭാഗത്തിന്റെ പരിപൂർണ്ണ വിശ്വാസം ആർജിച്ചെടുത്ത് രാഷ്ട്രീയ സംഘാടനം കൂടുതൽ ശക്തിപ്പെടു ത്തേണ്ട സമയമാണ്. പ്രതിസന്ധികൾ മറികടന്ന് ജനാധിപത്യ സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിച്ചത് കൊണ്ടാണ് മുസ്ലിം ലീഗിന് സമൂഹത്തിനാവശ്യമായ ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കുവാൻ സാധ്യമായത്. അത്തരം പ്രവർത്തനങ്ങളാൽ ഇനിയും മുന്നേറുവാൻ മുസ്ലിം ലീഗിന് കഴിയുമെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ചെയർമാൻ യു പി മുസ്തഫ, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, മാമുക്കോയ തറമ്മൽ, കബീർ വൈലത്തൂർ, പി സി മജീദ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷംസുദ്ധീൻ പെരുമ്പട്ട സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു. കേക്ക് മുറിച്ച് പ്രവർത്തകർ സ്ഥാപകദിനാചാരണം ആഘോഷമാക്കി.
