Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മോദി കേരളത്തില്‍ കൂടുതല്‍ തവണ വരണമെന്നാണ് ആഗ്രഹം; ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേന്ദ്രമന്ത്രിയാകും’


തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കാന്‍ എത്തിയ തോടെ താമര വാടിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബിജെപി പടം മടക്കിയതായും പ്രചാരണ രംഗത്തുപോലും അവരെ കാണാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അങ്ങനെ ആരും തൃശൂര്‍ എടുക്കില്ലെന്നും അത് കോണ്‍ഗ്രസ് തന്നെ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ടെന്നും അതുകൊണ്ട് യുഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിക്കുന്നു എന്നതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. മോദി അമിത് ഷായും കൂടുതല്‍ തവണ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.

കേരളം ഭരിച്ച് മുടിച്ച സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി അണി നിരക്കുക യാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനില്ല, 52ലക്ഷം ക്ഷേമപെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നില്ല, തൊഴിലാളികള്‍ക്ക് ക്ഷേമിനിധി ആനൂകൂല്യം ലഭിക്കുന്നില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. അഴിമതി മാത്രമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിണറായിയെയും മോദിയെയും ജനം മടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഒരു മോദി തരംഗവുമില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തും. 22ാം തീയതി മുരളീധരന്റെ പ്രചാരണത്തിനായി ചാവക്കാട് രാഹുല്‍ ഗാന്ധിയെത്തും. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Read Previous

സാക്ഷിമൊഴിയുടെ പകര്‍പ്പ് അക്രമിക്കപ്പെട്ട നടിക്ക് നല്‍കരുത്; ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Read Next

‘ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും, ഒളിമ്പിക്‌സ് ഇന്ത്യയില്‍ നടത്തും, ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് കോവിഡ് മഹാമാരി വന്നപ്പോള്‍ കൈക്കൊട്ടിക്കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രി മോഡി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »