Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബി വിജയന് കേളി യാത്രയയപ്പ് നൽകി.


റിയാദ്: കേളി കലാസാംസ്കാരിക വേദി സനയ്യ അർബൈൻ രക്ഷാധികാരി സമിതി അംഗവും, ഏരിയ വൈസ് പ്രസിഡന്റും, ഒവൈദ യൂണിറ്റ് ട്രഷറുമായ ബി വിജയന് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി സുകേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ,വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ഏരിയ രക്ഷാധികാരി ചുമതലയുള്ള സീബാ കൂവോട്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗമായ വിജയകുമാർ, ഏരിയ ട്രഷറർ സഫറുള്ള, ഏരിയ കമ്മിറ്റി അംഗങ്ങളായ പികെ രാജൻ മെഹറൂഫ് പൊന്ന്യം, ഒവൈദ യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം കുഞ്ഞിമുഹമ്മദ്, റെഡ് സ്റ്റാർ പ്രസിഡന്റ് സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തിരുവനന്തപുരം സ്വദേശിയായ വിജയൻ കഴിഞ്ഞ 29 വർഷമായി സനയ്യ അർബൈ നിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 20 വർഷമായി കേളിയുടെ സജീവ പ്രവർത്തകനായ അദ്ദേഹം കേളിയിലെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേളി കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി സുരേഷ് കണ്ണപുരവും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ഉപഹാരം കൈമാറി.

ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി സെക്രട്ടറി സുകേഷ് കുമാറും, ഏരിയ കമ്മറ്റി ക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി സുനീർ ബാബുവും, യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ഉണ്ണികൃഷ്ണനും മൊമെന്റോകൾ നൽകി. അബ്ദുൽ നാസർ, സെയ്തലവി, ഉമ്മർ പട്ടാമ്പി എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയക്ക് വേണ്ടി ഗഫൂർ പി കെ ഷാൾ അണിയിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി സുനീർ ബാബു സ്വാഗതവും യാത്രപോകുന്ന വിജയൻ നന്ദിയും പറഞ്ഞു.


Read Previous

പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം ഇൻഡ്യ സഖ്യം തകര്‍ത്തു, എന്‍റെ പ്രസംഗമുള്ളപ്പോള്‍ മോദി ഇനി സഭയില്‍ വരില്ല; ഇന്ത്യ ചക്രവ്യൂഹത്തിന്റെ കുരുക്കില്‍; ആറ് പേര്‍ നിയന്ത്രിക്കുന്നു’: ’ ലോക്‌സഭയില്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Read Next

കാറിൻ്റെ ടയർ ഊരിപ്പോയി; കാനഡയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »