ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് കിഴക്കട്ടിൽ പുത്തൻതാഴത്ത് സ്വദേശി സൈനുദ്ദീൻ കുഞ്ഞു(53) നിര്യാതനായി. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാല് വർഷമായി നാട്ടിൽ നിന്നും എത്തിയിട്ട്. അടുത്തിടെ നാട്ടിൽ പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ആയിരുന്നു ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്.

പരേതരായ അലി കുഞ്ഞു, സൈനുബ കുഞ്ഞു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജസീറ. മക്കൾ: സൻഫി ഫാത്തിമ, സൽമി ഫാത്തിമ.
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫിഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
