Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മ്യാന്‍മറിനെയും ഇന്ത്യയെയും തമ്മില്‍ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നു; നിര്‍ണായക നീക്കവുമായി റെയില്‍വേ


ഐസ്വള്‍: മിസോറാമിലെ മ്യാന്‍മര്‍ അതിര്‍ത്തിയെ റെയില്‍ മാര്‍ഗം ബന്ധിപ്പി ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതല്‍ സൈരാംഗ് വരെയുള്ള 223 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് (എഫ്എല്‍എസ്) റെയില്‍വേ ബോര്‍ഡ് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.

മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടാണ് റെയില്‍വേ മന്ത്രാലയം പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) വ്യക്തമാക്കി. മ്യാന്‍മറിലെ സിറ്റ്‌വെ തുറ മുഖം വഴി വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനും അതുവഴി ചെലവും സമയവും കുറയ്ക്കാനും ഇതുമൂലം സാധിക്കും.

നിലവില്‍ 51.38 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്-ഗേജ് റെയില്‍വേ ലൈന്‍ പദ്ധതി ബൈരാബിക്കും സൈരാംഗിനും ഇടയില്‍ പുരോഗമിക്കുകയാണ്. നിര്‍ദ്ദിഷ്ട പുതിയ ബ്രോഡ്-ഗേജ് ലൈന്‍ ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാ ഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയ്ക്കും ഇത് സഹായിക്കും.


Read Previous

സൗദി അറേബ്യയിൽ പള്ളികളിൽ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നത് പബ്ലിക് ന്യൂയിസെൻസായാണ് കാണുന്നതെന്ന് സജി ചെറിയാൻ വിവാദ പ്രസ്താവന ചെറിയാൻ വെട്ടിൽ

Read Next

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ചൊവ്വാഴ്ച; രാഹുല്‍ സഭയില്‍ ഉണ്ടാകുമോ? ഇന്ന് തിങ്കളാഴ്ച നിര്‍ണായകം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »