Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അഗ്നിബാധ മംഗലാപുരം സ്വദേശിയായ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


ദമാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അഗ്നിബാധ, മംഗലാപുരം സ്വദേശിയായ പിഞ്ചുകുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശി ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന്‍ മൂന്നു വയസ്സുള്ള സായിക് ശൈഖ് ആണ് ശ്വാസംമുട്ടി മരിച്ചത്. ഇവരുടെ മൂത്ത മകന്‍ അഞ്ചു വയസ്സുള്ള സാഹിര്‍ ശൈഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. ശൈഖ് ഫഹദും കുടുംബവും കഴിഞ്ഞ ആറു മാസമായി ദമാം അല്‍ ഹുസൈനി കോമ്പൌണ്ടിലെ രണ്ടു നിലയുള്ള വില്ലയില്‍ താമസിച്ചു വരികയായിരുന്നു.

ഇന്നലെ അര്‍ദ്ധരാത്രി വില്ലയിലെ താഴെ നിലയിലുള്ള അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയും വീടിനുള്ളില്‍ ശക്തമായ പുക പടരുകയുമായി രുന്നു. ശൈഖ് ഫഹദ് കോമ്പൗണ്ടിലെ ഹൗസ് കീപ്പറെ മൊബൈലില്‍ രക്ഷപ്പെടുത്താന്‍ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ടവര്‍ ഓടിയെത്തിയെങ്കിലും തീയും പുകയും കാരണം അകത്തേക്ക് പ്രവേശിക്കാന്‍ ഇവര്‍ക്കായില്ല.

പുകയും ഇരുട്ടും കാരണം പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ശൈഖ് ഫഹദും കുടുംബവും മുറിക്കകത്ത് തന്നെ കുടുങ്ങുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുകയും അബോധാവസ്ഥയില്‍ ആയ കുടുംബത്തെ ആശുപത്രികളില്‍ എത്തിക്കുകയും ചെയ്തു.

ഗുരുതര നിലയിലുള്ള ശൈഖ് ഫഹദിനെ ദമാം അല്‍ മന അത്യാഹിത വിഭാഗത്തിലും ഭാര്യ സല്‍മാ കാസിയെ ഗുരുതരമായ നിലയില്‍ ദമാം സെന്‍ട്രല്‍ ആശുപത്രി അത്യാ ഹിത വിഭാഗത്തിലും കഴിയുന്നു. ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ കഴിയുന്ന മൂത്ത മകന്‍ സാഹിര്‍ ശൈഖ് അപകട നില തരണം ചെയ്തിട്ടുണ്ട്. വീടിനുള്ളില്‍ തന്നെ മരണമടഞ്ഞ ഇളയ മകന്‍ സായിക് ശൈഖിന്‍റെ മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്‍റെയും ബന്ധുക്കളു ടെയും നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.


Read Previous

135 കിലോമീറ്റര്‍ വരെ വേഗം; റിമാല്‍ ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കകം കരതൊടും, ബംഗ്ലാദേശില്‍ ലക്ഷക്കണക്കിന് പേരെ ഒഴിപ്പിച്ചു

Read Next

മൂന്നാം തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »