ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്:ഭരണഘടനയെ സ്നേഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരും വഖ്ഫ് നിയമത്തിനെതിരെ യോജിച്ച പോരാട്ടം നടത്തണമെന്ന് തനിമ ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. ‘വഖ്ഫ് നിയമ ഭേദഗതിയെ എതിർക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടിൽ തനിമ റിയാദ് ശുമെസി ഏരിയയാണ് പരിപാടി സംഘടിപ്പിച്ചത്. തനിമ സെൻട്രൽ പ്രൊവിൻസ് സമിതിയംഗം റഹ്മത്തെ ഇലാഹി വിഷയമവതരിപ്പിച്ചു. അംബേദ്കർ അടങ്ങുന്ന നിയമ വിദഗ്ധർ രൂപം കൊടുത്ത ഭരണഘടനയുടെ സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
താൽക്കാലിക നേട്ടങ്ങളിലും ഇ.ഡിപ്പേടിയിലും വഖ്ഫ് നിയമത്തെ പിന്തുണക്കുന്ന സഭകളും പാതിരിമാരും ഇന്ത്യൻ ഫാഷിസ്റ്റുകളുടെ പൂർവികരായ ഹിറ്റ്ലർ ജൂതരെ കൈകാര്യം ചെയ്ത ശേഷം കൃസ്ത്യാനികളെ എങ്ങിനെ കൈകാര്യം ചെയ്തുവെന്ന് പഠിക്കണമെന്നും ഇല്ലെങ്കിൽ ഗ്രഹാം സ്റ്റൈൻസിന്റെ പിൻഗാമികൾ ഒരുപാടുണ്ടാകുമെന്നതും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അസമും മണിപ്പൂരും ആവർത്തിക്കുന്നത് അധികം വൈകാതെ കാണേണ്ടി വരുമെന്നും വിചാരധാര യിലെ ലിസ്റ്റിലെ അടുത്ത ഇരയാരാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ: ഷാനവാസ്, ഷെമീം അഹ്മദ്, അബ്ദുൽ മജീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ന്യൂനപക്ഷവും ദളിതു കളും മാത്രമല്ല രാജ്യത്തെയും ഭരണഘടനയെയും സ്നേഹിക്കുന്ന മുഴുവൻ മനുഷ്യരും ഒറ്റക്കെട്ടായി വഖ്ഫ് നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഏരിയ ഭാരവാഹികളായ സിദ്ദിഖ് അയിരൂർ സ്വാഗതവും മൊയ്ദീൻ കുട്ടി നന്ദിയും പറഞ്ഞു.
