Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അബ്ദുല്‍ റഹീം കേസ് ഇന്നും പരിഗണിച്ചില്ല, മാറ്റിവെച്ചു. ജനുവരി 15ന് വീണ്ടും പരിഗണിക്കും.


റിയാദ് : സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്‍റെ മോചന കേസ് ഇന്നും പരിഗണിച്ചില്ല കേസ് മാറ്റി വെച്ചു.അടുത്ത സിറ്റിംഗ് ജനുവരി 15 ന് കേസ് വീണ്ടും പരിഗണിക്കും ഇന്ന് കേസ് ഇന്ന് പരിഗണിക്കാതിരുന്നതിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല

പല കേസുകളും ഇത് പോലെ കേസ് മാറ്റി വെക്കാറുണ്ട്. അവസാനം സന്തോഷ വാർത്ത വരും. ക്ഷമയോടെ അദ്ദേഹത്തിന്റെ മോചനത്തിനായി കാത്തിരിക്കാമെന്ന് അബ്ദുല്‍ റഹീമിന്‍റെ കുടുംബത്തിന്‍റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധീഖ് തൂവൂര്‍ പറഞ്ഞു

2006 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം. സൗദി പൗരനായ അനസ് ബിൻ ഫായിസ് അബ്ദുല്ല അൽ ശഹ്റിയുടെ സ്പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന 18കാരനെ പരിചരിക്കലായിരുന്നു റഹീമിന്‍റെ ജോലി.

കഴുത്തിന് താഴെ ചലനശേഷി നഷ്ടമായ അനസ് ബിൻ ഫായിസ് ജീവൻ നിലനിർത്തിയത് വൈദ്യോപ കരണങ്ങളുടെ സഹായത്തോടെയായിരുന്നു. യാത്രക്കിടെ സിഗ്നലിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്‍റെ കൈ തട്ടി അനസിന്‍റെ ദേഹത്ത് ഘടിപ്പിച്ച വയർ ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്‍റെ മരണത്തിൽ കലാശിച്ചത്.


Read Previous

ഡോ. മൻമോഹൻ സിംഗ് രാജ്യത്തിന് നല്‍കിയ സംഭാവന എക്കാലവും ഓര്‍മ്മിക്കപെടും അനുസ്മരിച്ച് റിയാദ് ഓ ഐ സി സി

Read Next

രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ ആറു പുതുമുഖങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »