ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: കൈയബദ്ധത്തിൽ സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുൽ റഹീമിൻ്റെ മോചന ശ്രമങ്ങളിൽ സഹായം ആവശ്യപ്പെട്ട് നിയമ സഹായ സമിതി സമൂഹമാധ്യമ പ്രചാരകരെ വിളിച്ച് ചേർത്തു.

അൽമാസ് ആഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ അഷ്റഫ് വേങ്ങാട് അദ്ധ്യക്ഷനായിരുന്നു. യൂസുഫ് കാക്കഞ്ചേരി വിഷയം അവതരിപ്പിച്ചു. മുനീർപാഴൂർ നിയമ നടപടികൾ വിശദീകരിച്ചു. അബ്ദുള്ള വല്ലാഞ്ചിറ സ്വാഗതവും അർഷദ് നന്ദിയും പറഞ്ഞു. റിയാദിലെ വിവിധ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പരിപാടിയിൽ പങ്കെടുത്തു. തങ്ങളുടെ ഭാഗത്തുള്ള എല്ലാ പിന്തുണയും ഇവര്‍ യോഗത്തെ അറിയിച്ചു
