Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തരൂര്‍ ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി’; താക്കീതുമായി ഹൈക്കമാന്‍ഡ്


തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ദിവസം നടത്തിയ ചില പ്രസ്താവനകള്‍ അടക്കം നിരന്തരം പാര്‍ട്ടിയെ വെട്ടിലാക്കുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടികളില്‍ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. അതേ സമയം കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ശശി തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര ചെയ്യുന്ന തേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല കാര്യമെന്നും കെസി വേണുഗോപാല്‍ പ്രതിക രിച്ചു. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും കെ സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.

വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍- ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ശശി തരൂര്‍ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. ഇനി റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂര്‍ നടത്തിയ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂര്‍ വിവാദം ചര്‍ച്ചയാക്കേണ്ട എന്നും പ്രസ്താവനകള്‍ ഗൗരവമായി കാണേണ്ട എന്നുമാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂര്‍ പാര്‍ട്ടി വിടില്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തിയിരുന്നു.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം ശശി തരൂരിന്റെ പ്രതികരണം. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നു വെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ‘ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂ രില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാ നൊന്നുമില്ല’- ശശി തരൂരിന്റെ വാക്കുകള്‍.


Read Previous

വിവാദങ്ങള്‍ അര്‍ത്ഥശൂന്യം, റാം C/O ആനന്ദി പറയുന്നത് സാധാരണക്കാരുടെ ജീവിതം’; എഎ റഹീം എംപി

Read Next

“ഭാരതാംബ വിവാദം സിപിഎമ്മിൻ്റെ തട്ടിപ്പ്”, ആര്‍എസ്‌എസ് ഗവര്‍ണര്‍ക്ക് ചായ സല്‍ക്കാരം നടത്തുന്ന ആളാണ് മുഖ്യമന്ത്രിയെന്ന വിമര്‍ശനവുമായി രാഹുല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »