Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല’: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി


തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബുവിന് ക്ലീൻ ചീറ്റ് നൽകിക്കൊണ്ടുള്ളതാണ് റിപ്പോർട്ട്.

നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർ ട്ടിന്റെ ഉള്ളടക്കത്തിലില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും നവീന്‍ ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയിൽ പറയുന്നത്.

കൂടാതെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യ എത്തുന്നത് ആരുടേയും ക്ഷണം ഇല്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ 24നാണ് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് കൈമാറുന്നത്. തുടര്‍ന്ന് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.


Read Previous

ആദ്യ ദിനത്തിൽ മാധ്യമ പ്രവർത്തകരെ നോക്കി പുഞ്ചിരി; ചിരി വറ്റി ദിവ്യ, അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു; തലകുനിച്ച് ജയിലിലേക്ക് മടക്കം

Read Next

പണം എവിടെ നിന്നു കൊണ്ടുവന്നു, എവിടേക്ക് കൊണ്ടുപോയി, പൊലീസിന് എല്ലാം അറിയാം; വ്യക്തമായത് സിപിഎം – ബിജെപി ബന്ധം’ നവീന്‍ ബാബു കേസില്‍ കലക്ടറുടെ കള്ളമൊഴി മുഖ്യമന്ത്രിയെ കണ്ടശേഷം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »