ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: ഒ ഐ സി സി വനിതാ വേദിയുടെ നേതൃത്വത്തിൽ റിയാദിൽ എത്തിയ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ: ബിന്ദു കൃഷ്ണക്ക് മലാസ് ചെറീസ് റെസ്റ്റോറന്റിൽ വെച്ച് സ്വീകരണം നൽകി ജില്ല പ്രസിഡണ്ട് നാസർ വലപ്പാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന സ്വീകരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി.പ്രസിഡൻ്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.

സീനിയർ നേതാവും ജില്ലാ രക്ഷാധികാരിയുമായ രാജു തൃശ്ശൂർ ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റിയഗം യഹിയ കൊടുങ്ങല്ലൂർ, നാഷണൽ കമ്മിറ്റിയഗം മാള മുഹിയദ്ധീൻ ഹാജി, സെൻട്രൽ എക്സിക്യൂട്ടീവ് ജയൻ കൊടുങ്ങല്ലൂർ, ജില്ല വൈസ് പ്രസിഡണ്ട് തൽഹത്ത് കുട്ടമംഗലം, ജില്ലയുടെ ചാർജ് വഹിക്കുന്ന സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷുക്കൂർ ആലുവ, വനിതാ വേദി പ്രസിഡണ്ട് മൃദുല വിനീഷ് വനിതാവേദി ജനറൽ സെക്രട്ടറി ജാൻസി പ്രെഡിൻ, വനിതാ വിംഗ് വൈസ് പ്രസിഡണ്ട് സ്മിത മുഹിയുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.

സീനിയർ വൈസ് പ്രസിഡണ്ട് അൻസായി ഷൗക്കത്ത് ഷാൾ അണിയിക്കുകയും ,ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് നാസർ വലപ്പാട് കൈമാറി. ജില്ല സെക്രട്ടറി ഇബ്രാഹിം ചേലക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫ് റഹ്മാൻ, ഷാനവാസ് പുലിനത് , മുസ്തഫ പുനിലത്, ഷംസുദ്ദീൻ. ജോണി മാഞ്ഞുരാൻ , സുലൈമാൻ മുള്ളൂർക്കര വളവ് ,ഭോജരാജു രാധിക സുരേഷ് , സൈര നാസർ, സൈന നാസർ, അസ്ലം മുഹിയുദ്ദീൻ എന്നിവർ രിപാടിക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി സോണി പാറക്കൽ, സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.
