ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ടാറ്റാ ഗ്രൂപ്പിനുകീഴിലുള്ള വിമാന കമ്പനിയായ ‘എയര്‍ ഇന്ത്യ’യുടെ ഫ്‌ളൈറ്റുകള്‍ക്കുള്ളിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ രാജ്യത്തെ വിവിധ നൃത്തരൂപങ്ങളില്‍ പുറത്തിറക്കി. നൃത്തരൂപങ്ങള്‍ കൂട്ടിയിണക്കി ‘സേഫ്റ്റി മുദ്രാസ്’ എന്ന പേരിലാണ് പുതിയ സേഫ്റ്റി വീഡിയോ പുറത്തിറക്കിയത്.
കഥകളിയും മോഹിനിയാട്ടവും ഉള്‍പ്പെടുത്തിയുള്ള വീഡിയോയിലൂടെ യാത്രക്കാരുടെ സുരക്ഷാ മുന്‍കരുതലിനൊപ്പം സാംസ്‌കാരിക പൈതൃകം കൂടിയാണ് കൊണ്ടുവരുന്നത്. ബിഹു, കഥക്, ഒഡീസി, ഭരതനാട്യം, ഗൂമര്‍, ഗിദ്ദ തുടങ്ങിയ നൃത്തരൂപങ്ങളും വീഡിയോയിലുണ്ട്. കേരളത്തിന്റെ ഓളപ്പരപ്പുകളില്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ വിമാനത്തിനുള്ളിലെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും പുകവലിയുടെയും നിരോധനമാണ് വിവരിക്കുന്നത്.
അത്യാധുനിക ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകളുള്ള എയര്‍ ഇന്ത്യയുടെ പുതിയ എ350 വിമാനങ്ങളിലാണ് ഈ സുരക്ഷാ വീഡിയോ തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുക. എയര്‍ ഇന്ത്യയുടെ മറ്റ് വിമാനങ്ങളിലും ക്രമേണ ഇവ പ്രദര്‍ശിപ്പിക്കും.
