Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നു’; പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ തകര്‍ത്ത് ഷാഫി പറമ്പില്‍, വീഡിയോ വൈറല്‍


ന്യൂഡല്‍ഹി: അവധി സീസണില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി പ്രവാസികളെ കൊള്ളയടിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയിലാണ് പ്രവാസി സമൂഹത്തിന് വേണ്ടി ഷാഫി പറമ്പില്‍ ശക്തമായ വാദം ഉന്നയിച്ചത്. ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ല. ജീവിക്കാനും കുടുംബം നോക്കാനും അതുവഴി നാടിന് താങ്ങാവാനുമായി വിദേശത്ത് പോയി കഷ്ടപ്പെടുന്നവരാണ്. 5000 മുതല്‍ 6000 വരെയായിരുന്ന വിമാന ടിക്കറ്റ് നിരക്ക് അവധിക്കാലത്ത് 50,000 മുതല്‍ 60,000 രൂപ വരെയാകും. ഇത് തന്നെ എക്ണോമിക് ക്ലാസിന് പലപ്പോഴും 85,000 രൂപയും ആകും.

ഒരു നാലംഗ കുടുംബത്തിന് ഈ നിരക്ക് എങ്ങനെയാണ് താങ്ങാനാവുക അവരെങ്ങനെ യാണ് തിരിച്ചുവരിക മാതാപിതാക്കള്‍ മരിച്ചാല്‍ ശവസംസ്‌കാരത്തിന് പങ്കെടുക്കാന്‍ പോലും പ്രവാസികള്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രവാസികള്‍ അനാഥരല്ല, ഇത് ചോദ്യം ചെയ്യണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന നടപടികള്‍ക്ക് പരമാവധി പരിശ്രമിക്കു മെന്ന് മന്ത്രി ഉറപ്പ് നല്‍കി. പ്രവാസികള്‍ സീസണ്‍ കാലത്ത് മാതാപിതാക്കള്‍ മരിച്ചാല്‍ പോലും കാണാന്‍ വരാന്‍ കഴിയാതെ പോകുന്നതുള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ നിജസ്ഥി തി നേരിട്ട് ബോധ്യപ്പെടാന്‍ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ച് പ്രശ്നത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം പഠിച്ച് നിയമനിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കണമെന്ന ആവശ്യത്തോടും അനുകൂലമായാണ് മന്ത്രി പ്രതികരിച്ചത്. വിഷയത്തില്‍ ഇനിയും ഇടപെടലുകള്‍ നടത്തുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

https://www.facebook.com/shafiparambilmla/videos/473849935381607/?mibextid=LoFJqn


Read Previous

ഒളിമ്പിക്‌സ് 2024: നിത അംബാനി വീണ്ടും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം

Read Next

പാരീസ് ഒളിമ്പിക്സിനെത്തിയ അഞ്ച് ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »