ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡൽഹി: വോട്ടുകൊള്ളയ്ക്കും ബിഹാറിലെ വോട്ടർ പട്ടിക ക്രമക്കേടിനുമെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കുചേർന്ന് സമാജ്‌വാദി പാർട്ടി പ്രസിഡൻ്റും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബിഹാറിലെ സരൺ ജില്ലയിൽ നടന്ന പരിപാടിയിലാണ് അഖിലേഷ് യാദവ് പങ്കെടുത്തത്. അഖിലേഷ് യാദവിനെ ‘ഉറച്ച സഖ്യകക്ഷി’ യെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അഭിസംബോധന ചെയ്‌തു.

ശനിയാഴ്‌ച സമാപിക്കുന്ന വോട്ടർ അധികാർ യാത്രയിൽ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ്, ലാലു പ്രസാദിൻ്റെ മകൾ രോഹിണി ആചാര്യ എന്നിവർ പങ്കെടുത്തു. ബിഹാറിലെ ഛപ്ര ജില്ലയിലെ എക്‌മ ചൗക്കിൽ നിന്ന് രാവിലെ എട്ട് മണിക്കാണ് യാത്ര ആരംഭിച്ചത്. ജനാധിപത്യം സംരക്ഷിക്കാനുള്ള ചരിത്ര പ്രസ്ഥാനത്തിലേക്കാണ് അഖിലേഷ്‌യാദവിനെ സ്വാഗതം ചെയ്‌തതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
“ജനാധിപത്യത്തെ നശിപ്പിക്കുന്നതിനെതിരായ നമ്മുടെ പോരാട്ടത്തിൽ അഖിലേഷ് യാദവ് ഉറച്ച സഖ്യകക്ഷിയാണ്. യുപിയിലും രാജ്യത്തുടനീളമുള്ള ദരിദ്രർക്കും പിന്നോക്കക്കാർക്കും വേണ്ടിയുള്ള ശക്തമായ ശബ്‌ദമാണ് അദ്ദേഹം” – കെ സി വേണുഗോപാൽ എക്‌സിൽ കുറിച്ചു.

വോട്ടർ അധികാർ യാത്രയുടെ പതിനാലാം ദിവസമാണിന്ന്. ബിഹാറിലെ വോട്ടർ പട്ടികയിലുണ്ടായ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച് ഓഗസ്റ്റ് 17 ന് റോഹ്താസ് ജില്ലയിലെ സസാറാമിൽ നിന്നാണ് ഗാന്ധി കോൺഗ്രസിൻ്റെ ‘വോട്ടർ അധികാർ യാത്ര’ ആരംഭിച്ചത്. ഗയാജി, നവാഡ, ഷെയ്ഖ്‌പുര, ലഖിസരായ്, മുൻഗർ, കതിഹാർ, ദർഭംഗ, മധുബനി, സിതാമർഹി, മുസാഫർപൂർ, പൂർണിയ, വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, ഈസ്റ്റ് ചമ്പാരൺ, സിവാൻ ജില്ലകളിലൂടെയാണ് യാത്ര കടന്നുപോയത്. യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുത്തിരുന്നു.
അടുത്ത ദിവസങ്ങളിലായി ഭോജ്‌പൂരിലും പട്‌നയിലും കൂടി യാത്ര കടന്നുപോകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. മറ്റ് അഖിലേന്ത്യാ ഘടകങ്ങളുടെ പിന്തുണയോടെയുള്ള യാത്ര സെപ്റ്റംബർ ഒന്നിന് പട്‌നയിൽ സമാപിക്കുമെന്നും വോട്ടുകൊള്ളയ്ക്ക് എതിരെ മഹാറാലി സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
