ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
“ഞാനാകുന്നു മരണം, ലോകത്തെ നശിപ്പിക്കുന്നവനാകുന്നു“… ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ അണു ബോംബിൻ്റെ പരീക്ഷണ വിജയത്തിനൊടുവിൽ ഭഗവത് ഗീതയെ ഉദ്ധരിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമർ ഇങ്ങനെ പറഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ചുദിക്കുന്ന ഭയാനകമായ പ്രകാശത്തിൽ ആ നഗരം കത്തിയെരിഞ്ഞപ്പോൾ മുഴങ്ങി കേട്ടത് യുദ്ധക്കൊതിയുടെ അട്ടഹാസമായിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കാൻ ജർമ്മനിയുടെ കീഴടങ്ങലിന് ശേഷം ജപ്പാനും അമേരിക്കയ്ക്കു മുന്നിൽ അടിയറവ് പറയണമായിരുന്നു. എന്നാൽ അച്ചുതണ്ട് ശക്തികളിലൊന്നായ ജപ്പാൻ കീഴടങ്ങലിന് തയ്യാറായിരുന്നില്ല. തുടർന്ന് ജപ്പാൻ്റെ ചെറു നഗരങ്ങളായ ഹിരോഷിമയേയും നാഗസാക്കിയേയും നരക തുല്യമാക്കി 1945 ഓഗസ്റ്റ് 6 നും ഓഗസ്റ്റ് 9 നും അമേരിക്ക അണു ബോബംബ് വർഷിച്ചു.

ഹിരോഷിമയുടെ ആകാശങ്ങളിൽ അമേരിക്കയുടെ അതിപ്രഹര ശേഷിയുള്ള അണു ബോംബുകൾ വീണിട്ട് ഇന്ന് എട്ടു പതിറ്റാണ്ട് തികയുകയാണ്. അണു ബോംബ് ആക്രമണത്തിൽ നിന്നും രക്ഷനേടിയ ആയിരം ‘ഹിബാക്കുഷ’കളാണ് ഇന്നും ജപ്പാനിലെ പുതു തലമുറയ്ക്ക് അമേരിക്കയുടെ രക്തക്കൊതിയുടെ ഭീകരത പറഞ്ഞു നൽകുന്നത്.
അമേരിക്കയെ പ്രകോപിപ്പിച്ചത്
1941 ഡിസംബർ 7 ന് അമേരിക്കയിലെ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് തുടക്കമെന്ന് വിവിധ വൃത്തങ്ങൾ അവകാശപ്പെടുന്നു. 2400 ഓളം പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ അമേരിക്ക ജപ്പാനോട് പകരം ചോദിച്ചതാണ് യഥാർഥത്തിൽ ഹിരോഷിമയിൽ നടന്നത്. ഒടുവിൽ യുദ്ധം അവസാനി പ്പിക്കാനായി അമേരിക്ക അണു ബോംബ് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു.
മാൻഹാട്ടൺ പ്രൊജക്ട്
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആണവായുധങ്ങൾ നിർമിക്കുന്നതിനായി ഏറ്റെടുത്ത ഒരു ഗവേഷണ പദ്ധതിയായിരുന്നു മാൻഹട്ടൻ പദ്ധതി. യുണൈറ്റഡ് കിങ്ഡത്തിൻ്റെയും കാനഡയുടെയും സഹകരണ ത്തോടെ അമേരിക്കയുടെ നേതൃത്വത്തിലാണ് പദ്ധതി നടന്നത്. E=MC^2 എന്ന അപേക്ഷികതാ സിദ്ധാന്ത ത്തിൻ്റെ സമവാക്യമാണ് അണു ബോംബിൻ്റെ അടിസ്ഥാനം. അണുവിഘടനമാണ് അണു ബോംബിൽ നടക്കുന്നത്. ആൽബർട്ട് ഐൻസ്റ്റീനിൻ്റെ സംഭാവനയായ ഈ സമവാക്യത്തിൽ നിന്നുമാണ് അണു ബോംബ് എന്ന ആശയം രൂപീകൃതമാകുന്നതെന്ന് വിവിധ വൃത്തങ്ങൾ പറയുന്നു.
അണു ബോംബുകളുടെ പിതാവെന്നറിയപ്പെടുന്ന ജെ റോബർട്ട് ഓപ്പൺഹൈമറിൻ്റെ നേതൃത്വത്തിലാ യിരുന്നു പരീക്ഷണങ്ങൾ. ‘ട്രിനിറ്റി’ പരീക്ഷണമെന്നാണ് മാൻഹാട്ടൻ്റെ ആദ്യ ഘട്ടത്തെ വിശേഷിപ്പിക്കു ന്നത്. ന്യൂ മെക്സിക്കോയിലെ ലോസ് അലമോസ് രഹസ്യ പരീക്ഷണശാലയിലാണ് പരീക്ഷണങ്ങൾ നടത്തിയത്. തുടർന്ന് 1945 ജൂലൈ 16 ന് പരീക്ഷണം വിജയം കണ്ടു. അങ്ങനെ ‘മാൻഹാട്ടൺ പ്രൊജക് ടിൻ്റെ’ ആദ്യ കടമ്പ പൂർത്തിയാക്കിയതായി അറിയിച്ചു.
കുരുതിക്കളമായി ഹിരോഷിമ
ഹിരോഷിമയുടെ ആകാശത്ത് തീമഴ പെയ്തപ്പോൾ തെളിഞ്ഞത് അമേരിക്കൻ അപ്രമാതിത്വത്തിൻ്റെ നേർസാക്ഷ്യവും ശാസ്ത്രത്തിൻ്റെ പുരോഗതിയുമായിരുന്നു. സഖ്യ കക്ഷികൾ പിടിച്ചെടുത്ത ടിനിയൻ ദ്വീപിൽ നിന്ന് പുലർച്ചെയാണ് അണു ബോംബും വഹിച്ചു കൊണ്ട് ബോംബർ വിമാനം പറന്നുയർന്നത്. ജപ്പാനിലെ ഹോൺഷൂ ദ്വീപിലെ ഹിരോഷിമ എന്ന കൊച്ചു നഗരത്തിലേയ്ക്ക് ബോംബുമായി അമേരിക്ക എത്തിയത് എനോള ഗേ ബി 29 എന്ന ബോംബർ വിമാനത്തിലാണ്. കേണൽ പോൾ ടിബറ്റ് വൈമാനിക നായും റോബർട്ട് ലൂയിസ് സഹ വൈമാനികനായും ബോംബർ വിമാനത്തെ നിയന്ത്രിച്ചു. രാവിലെ 8.15 ഓടെ ഹിരോഷിമയിൽ തീമഴ പെയ്തു.
‘ലിറ്റിൽ ബോയ്’ എന്ന അതിപ്രഹര ശേഷിയുള്ള അണു ബോംബാണ് ഹിരോഷിമയിൽ മരണം വിതച്ചത്. 3 മീറ്റർ നീളവും 28 ഇഞ്ച് വ്യാസവുമുള്ള ലിറ്റിൽ ബോയിയുടെ ഭാരം 4400 കിലോഗ്രാമായിരുന്നു. യുറേ നിയം 235 ൽ ഈയത്തിൻ്റെ(ലെഡ്) ആവരണമുള്ള ഉഗ്രപ്രഹര ശേഷിയുള്ള ബോംബിന് 15000 ടിഎൻടി അളവിൽ ഊർജം ഉത്പാദിപ്പിക്കാനായി. 10 കി.മി ചുറ്റളവിൽ മൂന്ന് ദിവസത്തോളം ഹിരോഷിമ കത്തിയെരിഞ്ഞു. മൂന്നു ലക്ഷത്തോളം ജനങ്ങൾ പാർത്തിരുന്ന ഹിരോഷിമയിൽ 80000 പേർ വെന്തുരുകിയത് സെക്കൻഡിൻ്റെ പാതി സമയം കൊണ്ട്. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ അണു വികരണങ്ങൾ ബാധിച്ച് നരകിച്ച് മരിച്ചു.
മൂന്നാം ദിനം നാഗസാക്കിയിലും
അതിഭീകരമായ ആക്രമണമുണ്ടായിട്ടും ജപ്പാൻ കീഴടങ്ങാൻ തയ്യാറല്ലാത്തതിനാൽ ഹിരോഷിമയിൽ നിന്ന് 421 കി.മി അകലെയുള്ള നാഗസാക്കിയിലും അമേരിക്ക അണു ബോംബാക്രമണം നടത്തി. ബോക്സ്കർ ബി 29 ബോംബർ വിമാനത്തിലാണ് ‘ഫാറ്റ്മാൻ’ എന്ന അണു ബോംബ് നാഗസാക്കി യിലെത്തിച്ചത്. നാഗസാക്കിയിൽ ദുരന്തം വിതച്ച ‘ഫാറ്റ് മാൻ’ എന്ന അണു ബോംബിന് 3.3 മീറ്റർ നീളവും 60 ഇഞ്ച് വ്യാസവും 4898 കിലോഗ്രാം ഭാരവുമുണ്ടായിരിന്നു. പ്ലൂട്ടോണിയം 239 ആയിരുന്നു ഫാറ്റ്മാനിൽ ഉപയോഗിച്ചത്. 70,000 ജനങ്ങൾ കൊല്ലപ്പെട്ടതായി വിവിധ വൃത്തങ്ങൾ രേഖപ്പെടുത്തുന്നു. നാഗസാ ക്കിയിലും അമേരിക്ക ആക്രമണം നടത്തിയതോടെ അച്ചുതണ്ട് ശക്തിയായ ജപ്പാൻ ഓഗസ്റ്റ് 14 ന് അമേരിക്കയ്ക്കു മുന്നിൽ കീഴടങ്ങുകയായിരുന്നു.
മൊട്ടോയ്യാസു നദിക്കരയിലെ പ്രിഫെക്ച്വറൽ ഹാളിന് മുന്നിലായുള്ള ഫലകത്തിൽ ഇങ്ങനെ എഴുതി യിട്ടുണ്ട്. “സമാധാനമായി വിശ്രമിക്കൂ, ഇനിയെങ്കിലും തെറ്റുകൾ നാം ആവർത്തിക്കാതിരിക്കട്ടെ” എന്ന്. അതിജീവിതരായ ഹിബാക്കുഷകൾ ഇപ്പോഴും ആ ഇരുണ്ട രാത്രിയെ പേടിയോടെ ഓർമിക്കുന്നു.
ആണവാക്രമണങ്ങൾ തുടർന്ന് അമേരിക്ക
ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരി ക്ക ആണവാക്രമണം നടത്തിയിരുന്നു. ഫോർദോ, നതാന്‍സ്, ഇസ്ഫാഹാന്‍ എന്നീ ആണവനിലയ ങ്ങളിലാണ് ആക്രമണം നടത്തിയത്. ഇസ്രയേൽ- ഇറാൻ ആക്രമണം ആരംഭിച്ച് പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇടപെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ ഉഗ്രപ്രഹര ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിലായാണ് ബോംബിട്ടത്.
