ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയില്‍ വിവിധ സീസണുകളില്‍ ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ വിപണനത്തിന് പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിച്ച് സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവുമായി സഹകരിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡേറ്റ്സ് ആണ് സീസണല്‍ മാര്‍ക്കറ്റുകളില്‍ ഈന്തപ്പഴങ്ങളുടെ വ്യാപാരം നിയന്ത്രിക്കു ന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സീസണ് മാര്‍ക്കറ്റ് സിസ്റ്റം എന്ന പേരില്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചത്. ഇത് നിലവില്‍ വരുന്നതോടെ സൗദിയില്‍ വിവിധ സീസണുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ ശേഖരണം, വില്‍പ്പന, കയറ്റുമതി, വിലനിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ ഏകോപനവും നിയന്ത്രണവും വരും.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള ഈന്തപ്പഴ മാര്‍ക്കറ്റ് വിവരങ്ങളുടെ കാര്യക്ഷ മതയും ഗുണനിലവാരവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇല ക്ട്രോണിക് പ്ലാറ്റ്ഫോം ആരംഭിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ഈന്തപ്പഴ ഉത്പാദകരും വിതരണക്കാരും വില്‍പ്പനക്കാരും ഈ പ്ലാറ്റ്ഫോമില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. സീസണല്‍ ഈന്തപ്പഴ വിപണികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കു കയും കാര്‍ഷിക, വിപണന സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഈന്തപ്പഴം മേഖലകളില്‍ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ, ഈന്തപ്പനത്തോട്ടങ്ങളില്‍ നിന്ന് ഓരോ സീസ ണിലും ഉത്പാദിപ്പിക്കുന്ന ഈന്തപ്പഴങ്ങളുടെ ശേഖരണം, വിതരണം, വില്‍പ്പന തുടങ്ങിയ കൂടുതല്‍ എളുപ്പമാവും. ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെ ത്താനും അതിനാവശ്യമായ മാര്‍ക്കറ്റിങ് സേവന ദാതാക്കളെ എളുപ്പത്തില്‍ കണ്ടെ ത്താനും ഇത് സഹായകമാവും. വില്‍പ്പനയുടെ തത്സമയ നിരീക്ഷണം, വിശാലമായ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ ആസൂത്രണം ചെയ്യുന്നതോടൊപ്പം, എല്ലാ മൊത്തവ്യാപാര വിപണികളിലെ ഈന്തപ്പഴത്തിന്റെ ശരാശരി വിലകള്‍ കണക്കാക്കാനും സീസണല്‍ മാര്‍ക്കറ്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോമിലൂടെ സാധിക്കും.
