Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണ കാരണം പുറത്തു വിടാതെ അധികൃതര്‍


ആല്‍ബെര്‍ട്ട: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ ടാന്യ ത്യാഗിയാണ് മരിച്ചത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സു ലേറ്റാണ് വിവരം പുറത്ത് വിട്ടത്. മരണ കാരണം വ്യക്തമല്ല. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു ടാന്യ ത്യാഗി.മരണ കാരണം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഹൃദയാഘാ തത്തെ തുടര്‍ന്നാണ് ടാന്യ മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തി ക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്ത് ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് നാട്ടിലുള്ള കുടുംബാംഗങ്ങള്‍. ഏപ്രില്‍ 19 ന് ഇന്ത്യന്‍ വിദ്യാര്‍ഥിനി ഹര്‍സിമ്രത് രണ്‍ധാവ കൊല്ലപ്പെട്ടിരുന്നു. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ ഒരു ബുള്ളറ്റ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഏപ്രില്‍ 11ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെയാണ് കാണാതായത്.ഫിന്റോ ആന്റണി കാനഡയില്‍ 12 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇദേഹത്തെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.


Read Previous

നിലമ്പൂരില്‍ ഷൗക്കത്തിന് 15,000 വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ്; രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് സ്വരാജ് ജയിക്കുമെന്ന് എല്‍ഡിഎഫ്

Read Next

എയർ ഇന്ത്യ വിമാനത്തില്‍ കയറാൻ ആളില്ല; ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ച് കമ്പനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »